ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറി. 32–ാം സാക്ഷി മുക്കാലി സ്വദേശി ജീപ്പ് ഡ്രൈവർ മനാഫ്, 33-ാം സാക്ഷി രഞ്ജിത്ത്, 34-ാം സാക്ഷി മണികണ്ഠൻ, 35-ാം സാക്ഷി മുക്കാലി സ്വദേശി അനൂപ് എന്നിവരാണ് കൂറ് മാറിയത്. ഈ നാല് സാക്ഷികളെയും ഇന്ന് വിസ്തരിച്ചു.
മധുവിനെ അറിയില്ലെന്നും മർദ്ദിക്കുന്നത് കണ്ടിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു. കോടതിയിൽ പൊലീസിന് നൽകിയ മൊഴി അനൂപ് പൂർണ്ണമായും നിഷേധിച്ചു. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം 20 ആയി. അതേസമയം, കോടതിയിൽ കള്ളം പറഞ്ഞ കേസിലെ 29ാം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സുനിൽകുമാറിനെ ഇന്ന് വീണ്ടും വിസ്തരിച്ചു.
കഴിഞ്ഞ ദിവസം തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് പറഞ്ഞ ദൃശ്യങ്ങൾ വീണ്ടും കോടതിയിൽ പ്രദർശിപ്പിച്ചു. ഇത് കാണാൻ കഴിയുന്നില്ലെന്ന് ആദ്യം നിലപാടെടുത്ത സുനിൽ കുമാർ ചില ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു. എന്നാൽ, കൂറുമാറിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് പതിവല്ലെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചു.