ജില്ലയിൽ തിങ്കളാഴ്ച മാത്രം 356 മാസ്ക് കേസുകൾ; അകലം പാലിക്കാത്തതിന് 52 എഫ്ഐആർ

കാഞ്ഞങ്ങാട്: മാസ്ക് ധരിക്കാത്തതിന് കാസർകോട് ജില്ലയിൽ തിങ്കളാഴ്ച
മാത്രം 356 കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തു.
സാമൂഹിക അകലം പാലിക്കാത്തതിന് ഉൾപ്പെടെ 52 കേസുകളിൽ 99 പേരെ പ്രതി
ചേർത്ത് വിവിധ സ്റ്റേഷനുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജില്ലയിലെ മിക്ക
പോലീസ് സ്റ്റേഷനുകളിലും തിങ്കളാഴ്ച മാസ്ക് കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ട്.


കാസർകോട് ജില്ലയിൽ കോവിഡ് വ്യാപിച്ചതോടെയാണ് പോലീസ് പരിശോധന ബേക്കൽ
വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത കേസ് മംഗളൂരു പോലീസിന്കർശനമാക്കിയത്. രോഗവ്യാപനം വർദ്ധിക്കുമ്പോഴും സാമൂഹിക അകലം പാലിക്കാൻ ജനം തയ്യാറാകാത്തതും മാസ്ക്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നതുമാണ് പോലീസ് നടപടി കർശനമാക്കാനുള്ള പ്രധാന കാരണം.


സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് രോഗം പടരുന്നതിന് കാരണമാവുന്ന പ്രവൃത്തികൾ ഉണ്ടാവുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമുണ്ടായിട്ടും ഒരു വിഭാഗം രോഗം പരത്തുന്ന സമീപനം
സ്വീകരിച്ചതോടെ പോലീസ് നടപടി കടുപ്പിച്ചിരിക്കുകയാണ്. നിയമ
ലംഘനക്കാർക്കെതിരെ കേസുൾപ്പെടെ കർശന നടപടികളുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.


കാസർകോട് പോലീസിൽ 20 പേർക്ക് കൂടി കോവിഡ് സ്വീകരിച്ചതോടെ ജീവൻ പണയം
വെച്ച് റോഡിലിറങ്ങേണ്ട സാഹചര്യത്തിലാണ് പോലീസ്.
നിത്യവും നൂറ് കണക്കിന് മാസ്ക്, അകലം പാലിക്കാത്തതിനുമുള്ള കേസുകൾ
ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.

LatestDaily

Read Previous

മടിക്കൈ പഞ്ചായത്ത് അധ്യക്ഷ: പുതിയ വഴിത്തിരിവ്

Read Next

ബേക്കൽ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത കേസ് മംഗളൂരു പോലീസിന്