ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഷില്ലോങ്: മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം, ഏഴാം ശമ്പള കമ്മിഷൻ ശുപാർശകൾ നടപ്പാക്കുക എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.
സ്ത്രീകൾക്ക് വലിയ പരിഗണന നൽകുന്ന പ്രകടന പത്രികയാണ് പാർട്ടി അവതരിപ്പിച്ചിരിക്കുന്നത്. ബിരുദാനന്തരം വരെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, കോളേജ് റാങ്ക് ഹോൾഡർമാരാകുന്ന പെൺകുട്ടികൾക്ക് സൗജന്യ സ്കൂട്ടർ, പെൺകുട്ടികൾക്ക് 50,000 രൂപയുടെ സർക്കാർ ബോണ്ട്, സ്ത്രീകൾ മാത്രമുള്ള പൊലീസ് സേന എന്നിവയാണ് പാർട്ടി വാഗ്ദാനങ്ങൾ. ഇതിനുപുറമെ, പങ്കാളികളില്ലാതെ കുട്ടിയെ വളർത്തുന്ന അമ്മമാർക്കും വിധവകൾക്കും പ്രതിവർഷം 24,000 രൂപ നൽകും എന്നും പറയുന്നു.
വാർധക്യ പെൻഷൻ 1000 രൂപയായി ഉയർത്തും, അർഹരായവർക്ക് പൊതുവിതരണ സമ്പ്രദായം വഴി അരിയും ഗോതമ്പും സൗജന്യമായി വിതരണം ചെയ്യും എന്നിവയും വാഗ്ദാനത്തിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് ശാസ്ത്രീയമായി ഖനനം ആരംഭിക്കുമെന്നും അനധികൃത ഖനനം അവസാനിപ്പിക്കുമെന്നും ബി.ജെ.പി അവകാശപ്പെട്ടു.
അഞ്ചാം ശമ്പള കമ്മീഷന്‍ ശുപാര്‍ശയിലെ ആനുകൂല്യങ്ങളാണ് നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. ബിജെപിക്ക് അധികാരം ലഭിച്ചാല്‍ എഴാം കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാകുമെന്നും കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യുമെന്നും നദ്ദ വ്യക്തമാക്കി.