ദേശീയ പ്രാധാന്യമുള്ള പരിപാടികള്‍ക്ക് 30 മിനിറ്റ്; ചാനലുകള്‍ക്ക് മാർഗനിർദ്ദേശം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ടെലിവിഷൻ ചാനലുകൾ അപ്ലിങ്ക് ചെയ്യുന്നതിനും ഡൗണ്‍ലിങ്ക് ചെയ്യുന്നതിനുമുള്ള മാർഗനിർദ്ദേശങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, ദേശീയതാത്പര്യം മുന്‍നിർത്തിയുള്ളതും ദേശീയ പ്രധാന്യമുള്ളതുമായ പരിപാടികൾക്കായി ചാനലുകൾ 30 മിനിറ്റ് മാറ്റിവയ്ക്കേണ്ടിവരും.

ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾ / എൽഎൽപികൾക്കായുള്ള അനുമതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനാണ് മാർഗനിർദ്ദേശങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. 11 വർഷം മുമ്പ് 2011ലാണ് അവസാനമായി ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ഭേദഗതി ചെയ്തത്.

പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പരിപാടികളുടെ തത്സമയ സംപ്രേഷണത്തിന് അനുമതി തേടേണ്ട ആവശ്യകത ഇതോടെ ഒഴിവാക്കും. തത്സമയ സ്ട്രീം ചെയ്യുന്ന പ്രോഗ്രാമുകളുടെ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ മാത്രമേ ആവശ്യമുള്ളൂ.

K editor

Read Previous

സ്വയം പ്രമോട്ട് ചെയ്യുന്നു; ജി20 ലോഗോയിലെ താമരക്കെതിരെ കോൺഗ്രസ്

Read Next

നീരവ് മോദിയുടെ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി; ഇന്ത്യയ്ക്ക് കൈമാറും