ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ജില്ലയിൽ മൂന്നിടങ്ങളിലായി ഒരേ ദിവസം മൂന്ന് ആത്മഹത്യകൾ. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മലാങ്കുന്നിലും, ഹൊസ്ദുർഗ്ഗ് സ്റ്റേഷൻ പരിധിയിലെ ഇട്ടമ്മലിലും, ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ വെങ്ങാട്ടുമായാണ് ആത്മഹത്യകൾ.
ഉദുമ മലാങ്കുന്നിലെ മനോഹരൻ 52, ഇന്നലെയാണ് വീട്ടിനകത്ത് കയറി വാതിലടച്ച് തൂങ്ങി മരിച്ചത്. ഇദ്ദേഹത്തിനെതിരെ ഭാര്യ ബേക്കൽ പോലീസിൽ ഗാർഹിക പീഢനത്തിന് കേസ് കൊടുത്തിരുന്നു ഇതിൽ മനംനൊന്താണ് ആത്മഹത്യ.
ഇട്ടമ്മലിലെ ബാബുവിന്റെ മകൻ ശ്രീരാഗാണ് 25, ഇന്നലെ രാത്രി സ്വന്തം വീട്ടിലെ സ്റ്റെയർ കേസിന്റെ കമ്പിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്.
ലഹരിക്കടിമയായിരുന്ന യുവാവ് നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ലഹരി വിമോചന കേന്ദ്രമായ വിമുക്തിയിൽ ചികിത്സയ്ക്ക് വിധേയനായിരുന്നു. ശ്രുതി, ഭാവന എന്നിവർ സഹോദരങ്ങളാണ്.
ചെറുവത്തൂർ വെങ്ങാട്ടെ അമ്പാടി – മീനാക്ഷി ദമ്പതികളുടെ മകനും വിമുക്ത ഭടനുമായ പി. അനിൽകുമാറാണ് 46, ഇന്നലെ ആത്മഹത്യ ചെയ്ത മൂന്നാമൻ. ഇന്നലെ രാത്രി 8 മണിക്കാണ് അനിൽകുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ: കല. അഭിലാഷ്, ഋഷികേശ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: അനീഷ് (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), രജനി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
മലാങ്കുന്നിൽ ആത്മഹത്യ ചെയ്ത മനോഹരന്റെ ജഢം ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. പരേതന്റെ ഭാര്യ: ശ്രീലത.
ഇട്ടമ്മലിൽ മരിച്ച ശ്രീരാഗിന്റെ മൃതദേഹം ഹൊസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി. സംഭവത്തിൽ ഹൊസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ചെറുവത്തൂർ വെങ്ങാട്ട് തൂങ്ങി മരിച്ച അനിൽകുമാറിന്റെ മൃതദേഹം ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി.