3 ലക്ഷം മലയാളികൾ തിരിച്ചെത്തി

NRI

കാഞ്ഞങ്ങാട്:  കോവിഡ് പ്രതിസന്ധിയിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന്  കേരളത്തിലേക്ക്  മടങ്ങിയെത്തിയത്  3,00,012 മലയാളികൾ.

നോർക്ക തയ്യാറാക്കിയ കണക്ക് പ്രകാരം  1,65,819 പേർ മടങ്ങിയെത്തിയത് കൃത്യമായ ശമ്പളം ലഭിക്കാതെയും  പണിെയടുത്തതിനുള്ള മറ്റാനുകൂല്യങ്ങൾ കിട്ടാതെയുമാണെന്ന് വ്യക്തമാക്കുന്നു.  നാട്ടിൽ തിരിച്ചെത്തിയ പ്രവാസി  മലയാളികളിൽ 95,160 പേർ  ഒരു വിഭാഗത്തിലും പെടാത്തവരായാണ് നോർക്കയുടെ  കണക്കുകൾ.

പത്ത് വയസ്സിന് താഴെയുള്ള  21,477 കുട്ടികൾ, 8243 ഗർഭിണികൾ, 7,966 മുതിർന്ന പൗരന്മാർ,  ഗർഭിണികൾക്കൊപ്പം കൂടെ വന്ന 1184 പേരുമാണ് കോവിഡ് പ്രതിസന്ധിയിൽ മടങ്ങിയെത്തിയത്.

തൊഴിൽ നഷ്ടപ്പെട്ട്  തിരിച്ചുവരുന്നവരുടേതായി  എണ്ണം കണക്കാക്കിയിട്ടുണ്ടെങ്കിലും  വിവരശേഖരണം ഇനിയും  പൂർത്തിയായിട്ടില്ല.

വിദേശത്തേക്ക്  ഇനി മടങ്ങിപ്പോകാൻ കഴിയാത്തവർക്കായി കേരള സർക്കാർ 5000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.  ഇതേവരെയായി  ഇരുപതിനായിരം  പേർക്കാണ്  അയ്യായിരം രൂപ വീതം ധനസഹായം നൽകിയത്. 

എന്നാൽ ആനുകൂല്യത്തിനായി ഇതേവരെ ഒന്നര ലക്ഷത്തിലേറെ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ധനസഹായം നൽകുന്നതിനായി  ഇതിനകം അമ്പത് കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് നോർക്കാ അധികൃതർ പറയുന്നു.

ഒരു ലക്ഷം പ്രവാസികൾക്ക് ഓണത്തിന് മുമ്പായി ധനസഹായം നൽകാൻ കഴിയുമെന്നാണ്  നോർക്ക പ്രതീക്ഷിക്കുന്നത്.  അതേസമയം തൊഴിൽ നഷ്ടപ്പെട്ട്  വിദേശങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവർക്കായി  സ്വയം തൊഴിൽ പദ്ധതികൾ കണ്ടെത്തുന്നതിന്  ഈ മാസം  14ന്  വെർച്വലായി യോഗം ചേരുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും യോഗം നടന്നില്ല. ഇനി എന്ന് യോഗം ചേരുമെന്ന കാര്യത്തിൽ നോർക്ക അധികൃതർക്ക്  തന്നെയും വ്യക്തതയില്ല.

അതിനിടെ കോവിഡ് പ്രതിസന്ധിയിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക്  തൊഴിൽ കണ്ടെത്താൻ നോർക്ക വായ്പാ പദ്ധതി  പ്രഖ്യാപിച്ചിട്ടുണ്ട്.  15 ശതമാനം മൂലധന സബ്സിഡിയോടെ  30 ലക്ഷം രൂപ വെച്ച് വായ്പ നൽകാൻ 1 വാണിജ്യബാങ്കുകൾ സമ്മതിച്ചിട്ടുണ്ട്.  ഈ ബാങ്കുകൾക്കെല്ലാം  കൂടി സംസ്ഥാനത്ത് 5832 ശാഖകളുണ്ട്.

ഇപ്രകാരം വായ്പ ലഭിക്കുന്നവർക്കായി കണ്ടെത്തിയ  പദ്ധതികളിൽ മാവേലി സ്റ്റോർ ഫ്രാഞ്ചയിസ്, സൂപ്പർ മാർക്കറ്റ് മാതൃകയിലുള്ള  ചെറുകിട സ്ഥാപനങ്ങൾ തുടങ്ങിയവയാണ്. മറ്റ് പദ്ധതികളും വായ്പയെടുക്കുന്നവർക്ക് സമർപ്പിക്കാനാവും,  സ്വന്തമായി കെട്ടിടമുളളവരും,  വാടകയ്ക്ക് കെട്ടിടമെടുക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

LatestDaily

Read Previous

ഞാനും അത്ര മോശമല്ല: വിദ്യാ ബാലന്‍

Read Next

ന്യായാധിപര്‍ അന്യായം പറയുമ്പോള്‍