ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മംഗലാപുരം: മംഗലാപുരം പാഞ്ചിക്കലിൽ മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി ജോണി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പ്രദേശത്ത് വ്യാപകമായ മണ്ണിടിച്ചിലുണ്ടായി. രണ്ടു വർഷമായി ഇവർ തോട്ടത്തിൽ ജോലി ചെയ്യുന്നു. പ്രദേശത്തെ ഒരു ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. ഈ ഷെഡിലേക്ക് വ്യാപകമായി മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഒരാൾ തൽക്ഷണം മരിച്ചു. മറ്റുള്ളവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ മരണം രാവിലെ സ്ഥിരീകരിച്ചു.