ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
എം.സി ഖമറുദ്ധീൻ എംഎൽഏയും ടി.കെ. പൂക്കോയ തങ്ങളും ഒന്നും രണ്ടും പ്രതികൾ
കാഞ്ഞങ്ങാട്: നൂറു കോടി രൂപയുടെ വൻ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാഷൻ ഗോൾഡിനെതിരെ ചന്തേര പോലീസ് ഇന്ന് മൂന്ന് കേസ്സുകൾ രജിസ്റ്റർ ചെയ്തു.
ആദ്യത്തെ കേസ്സ് വെള്ളൂർ സ്വദേശിനി സുഹ്റാബിയുടേതാണ്. 3 ലക്ഷം രൂപയാണ് സുഹ്റാബി ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയരക്ടർ ചന്തേരയിലെ ടി.കെ. പൂക്കോയ തങ്ങൾക്കും പടന്ന എടച്ചാക്കൈയിലെ എം.സി. ഖമറുദ്ദീനും നിക്ഷേപമായി നൽകിയിരുന്നത്. രണ്ടാമത്തെ എഫ് ഐആർ, വെള്ളൂർ സ്വദേശിനി കവിണിശ്ശേരി ആയിഷയുടെ പരാതിയിലാണ്.
ആയിഷയും 3 ലക്ഷം രൂപയാണ്, ടി.കെ. പൂക്കോയ തങ്ങൾക്കും എം.സി. ഖമറുദ്ദീനും നൽകിയത്.
മൂന്നാമത്തെ കേസ്സ് പയ്യന്നൂർ സ്വദേശി അക്കരക്കാരൻ അബ്ദുൾ റഷീദിന്റെ പരാതിയിലാണ്.
2003- മുതൽ ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ 30 ലക്ഷം രൂപയാണ് അക്കരക്കാരൻ അബ്ദുൾ റഷീദ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിക്ഷേപിച്ചത്.
2010-ലാണ് 30 ലക്ഷം രൂപ വെള്ളപ്പണം അബ്ദുൾ ഷുക്കൂർ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത്. പയ്യന്നൂരിലുള്ള സ്കൈ ജ്വല്ലറിയിൽ ആദ്യം നിക്ഷേപിച്ച 30 ലക്ഷം രൂപ ആ ജ്വല്ലറിയിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശിച്ചത് ടി.കെ. പൂക്കോയ തങ്ങളണ്. പണം പിൻവലിച്ച ശേഷം ടി.കെ. പൂക്കോയ തങ്ങൾക്ക് നൽകി.
അബ്ദുൾ ഷുക്കൂറിന്റെ പരാതിയിൽ ഒന്നാം പ്രതി മഞ്ചേശ്വരം എംഎൽഏ, എം.സി ഖമറുദ്ദീനും, രണ്ടാം പ്രതി തായലക്കണ്ടി പൂക്കോയ തങ്ങളുമാണ്.
ഫാഷൻ ഗോൾഡിനെതിരെ മൂന്ന് ക്രിമിനൽ കേസ്സുകൾ ഇന്ന് പോലീസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഫാഷൻ ഗോൾഡിന്റെ നിക്ഷേപത്തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതികളുമായി ചന്തേര പോലീസിലെത്തുമെന്ന് കരുതുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം 420, 406 വകുപ്പുകൾ (വഞ്ചനയും, ചതിയും) ചോർത്താണ് പോലീസ് ഇന്ന് ഫാഷൻ ഗോൾഡ് ചെയർമാനെയും മാനേജിംഗ് ഡയരക്ടറെയും പ്രതി ചേർത്ത് കേസ്സ് രജിസ്റ്റർ ചെയ്തത്.