നബിദിനം 29 ന്

കാഞ്ഞങ്ങാട് : കോഴിക്കോട് കാപ്പാട് കടപ്പുറത്ത് റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് ഇന്നലെ ഞായറാഴ്ച റബീഉൽ അവ്വൽ മാസം ഒന്നായി കാഞ്ഞങ്ങാട് സംയുക്ത ഖാസി സമസ്ത കേരള ജംഇയ്യത്തൂൽ ഉലമ പ്രസിഡന്റ് ജിഫ്രിമുത്തുക്കോയതങ്ങൾ, പള്ളിക്കര നീലേശ്വരം ഖാസി സമസ്തമുശാവറ അംഗം ഇ. കെ. മഹമൂദ് മുസ്ല്യാർ, സമസ്ത ജനറൽ സിക്രട്ടറി കാസർകോട് സംയുക്ത ഖാസി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്ല്യാർ വിവിധ ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ. പി അബൂബക്കർ മുസ്ല്യാർ , കേരള മുസ്ലീം ജമാഅത്ത് പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയതങ്ങൾ ജമലുല്ലൈലി നാസർ ഹയ്യ് ശിഹാബ് തങ്ങൾ തുടങ്ങിയവർ അറിയിച്ചു. ഇപ്രകാരം ഈ മാസം 29 ന് വ്യാഴാഴ്ചയായിരിക്കും നബിദിനം.

Read Previous

കാണാതായ 58കാരന്റെ ജഢം പുഴയിൽ

Read Next

ഹോട്ടൽ വ്യാപാരത്തിന്റെ പേരിൽ പ്രവാസിയിൽ നിന്നും 20 ലക്ഷം തട്ടിയ പ്രതികൾക്കായി ബംഗ്ളുരൂവിൽ പോലീസ് റെയിഡ്