ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചണ്ഡിഗഡ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവർ കാക്കി ട്രൗസർ ധരിച്ചവരാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിങ്കളാഴ്ച വൈകുന്നേരം അംബാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെ കുറിച്ച് സംസാരിക്കാം. കാക്കി ട്രൗസർ ധരിക്കുകയും ലാത്തി പിടിക്കുകയും ശാഖകൾ സംഘടിപ്പിക്കുകയും ചെയ്യുന്നവരാണ് ഇവർ. രാജ്യത്തെ 2,3 കോടീശ്വരൻമാർ കൗരവർക്കൊപ്പം നിൽക്കുന്നു. പാണ്ഡവർ നോട്ടുകൾ നിരോധിച്ചോ? തെറ്റായ ജിഎസ്ടി നടപ്പാക്കിയോ? അവരൊരിക്കലും അങ്ങനെ ചെയ്തിട്ടില്ല. കാരണം അവർ താപസ്വികളായിരുന്നു.
നോട്ടുനിരോധനവും തെറ്റായ ജി.എസ്.ടിയും കാർഷിക നിയമങ്ങളും താപസ്വികളായ ജനങ്ങളെ കൊള്ളയടിക്കുമെന്ന് അവർക്കറിയാമായിരുന്നു. ഈ തീരുമാനങ്ങളിൽ ഒപ്പിടുന്നത് നരേന്ദ്ര മോദിയാണ്. എന്നാൽ അധികാരം 2,3 ശതകോടീശ്വരൻമാരുടെ കൈകളിലാണ്. പാണ്ഡവ കാലഘട്ടത്തിലെ പോരാട്ടത്തിന് സമാനമായ ഒരു പോരാട്ടമാണ് ഇപ്പോഴും നടക്കുന്നത്. ഒരു വശത്ത് 5 പാണ്ഡവർ ഉണ്ട്. മറുവശത്ത് ഒരു സംഘം തന്നെയുണ്ട്.