ജില്ലാശുപത്രിയിൽ 21 കോവിഡ് രോഗികൾ

കാഞ്ഞങ്ങാട്: കോവിഡ് ആശുപത്രിയായി മാറിയ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 21.


കോവിഡ് ആശുപത്രിയാക്കിയതിന് ശേഷം ഇന്ന് ഉച്ചവരെ പുതുതായി കോവിഡ് രോഗികളെയൊന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.


ജില്ലയിലെ മറ്റ് സെന്ററുകളിൽ കഴിയുന്നവരിൽ ഗുരുതരാവസ്ഥയിലുള്ളവരെയും, ശസ്ത്രക്രിയ വേണ്ടിവരുന്നവരെയും, ഗർഭിണികളേയും അടുത്ത ദിവസങ്ങളിൽ ജില്ലാശുപത്രിയിലേക്ക് മാറ്റും.
ജില്ലാ ആശുപത്രിയിലെ ജനറൽ ഒ.പി. ഇന്ന് മുതൽ പൂർണ്ണമായും നിലച്ചു.

Read Previous

50 കോടിയും കള്ളപ്പണം

Read Next

ഗർഭിണികളെ പ്രവേശിപ്പിക്കാൻ നിർദ്ദേശമില്ല: സ്വകാര്യാശുപത്രി