മരുമകനെ ആക്രമിച്ച മാതുലനെതിരെ നരഹത്യാശ്രമത്തിന് ക്കേസ്

പയ്യന്നൂര്‍:  മരണാനന്തര ചടങ്ങിന് ക്ഷണിക്കാത്ത വിരോധത്തിൽ മരുമകനെ ആക്രമിച്ച അമ്മാവനെതിരെ പയ്യന്നൂർ പോലീസ് വധശ്രമത്തിന് കേസെടുത്തു. കണ്ടോത്ത് ശ്രീനാരായണ വായനശാലക്ക് സമീപം താമസിക്കുന്ന പട്ടാളക്കാരനായ സി.സനീഷിനെയാണ് ആക്രമിച്ചത്. യുവാവിനെ മര്‍ദ്ദിക്കുകയും വീടിനും വാഹനത്തിനും നേരെ അക്രമവും നടത്തിയ അമ്മാവനായ ചാമുണ്ടി വിനോദിനെതിരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയ്ക്കാണ് പരാതിക്കാസ്പദമായ സംഭവം.വീട്ടില്‍ നടത്തിയ മരണാനന്തര ചടങ്ങില്‍ ക്ഷണിച്ചില്ലെന്ന കാരണത്താല്‍ വീട്ടില്‍ കയറി മരപ്പലകകൊണ്ട്  ആക്രമിക്കുകയായിരുന്നുവെന്നും തക്ക സമയത്ത് ഒഴിഞ്ഞുമാറിയതിനാൽ മരണംവരെ സംഭവിക്കാമായിരുന്ന ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടതെന്നും പരാതിയിലുണ്ടായിരുന്നു. ഇതിനിടെ വീടിന്റെ ജനല്‍ചില്ലുകളും കാറും അടിച്ചു തകര്‍ത്തതായും പരാതിയിൽ പറയുന്നു.

Read Previous

അനധികൃത റിസോർട്ടുകളിൽ വിജിലൻസ് റെയ്ഡ്

Read Next

അമ്മായിയമ്മയെ മർദ്ദിച്ച മരുമകൾക്കെതിരെ കേസ്