ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 20,279 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച ഇന്ത്യയിൽ 21,411 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്ത് ഇതുവരെ 87.25 കോടി കോവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്റ്റീവ് കേസുകളുടെ നിലവിലെ നിരക്ക് 0.35 ശതമാനമാണ്. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 1,52,200 ആണ്. അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവിൽ 5.29 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.46 ശതമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,143 പേർ രോഗമുക്തരായി. ഇന്ത്യയുടെ മൊത്തം രോഗമുക്തി നിരക്ക് 4,32,10,522 ആയും നിലവിലെ രോഗമുക്തി നിരക്ക് 98.45 ശതമാനമായും ഉയർന്നതായി മന്ത്രാലയം ഔദ്യോഗിക റിപ്പോർട്ടിൽ പറഞ്ഞു. രാജ്യത്ത് ഇതുവരെ നൽകിയ 201.99 കോടി കോവിഡ്-19 വാക്സിൻ ഡോസുകളിൽ 28,83,489 ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാഷണൽ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ നൽകിയതായി മന്ത്രാലയം അറിയിച്ചു.