നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് കുടുംബനാഥന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

തലശ്ശേരി: മാഹി ബൈപാസിൽ സിഗ്നൽ കാത്തു നിർത്തിയിട്ട ലോറിക്ക് പിന്നിൽ  നിയന്ത്രണം തെററിയോടിയ കാറിടിച്ച് ഒരാൾ മരിച്ചു. 3 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു – കാറോടിച്ച ആലപ്പുഴ സ്വദേശിയും  മുംബെ ഗഡ് കോപ്പർ ബ്രഹ്മ ബുല്ല കാമാഗല്ലിയിൽ താമസക്കാരനുമായ ശിവപ്രസാദാണ് (45] മരണപ്പെട്ടത്.- ഭാര്യ ദേവശ്രീ( 39 ),മക്കളായ രജൽ ( 15 ), ധ്രുവി (12) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. – മൂന്ന് പേരും തലശ്ശേരി സഹകരണ ആശുപത്രിയിലാണുള്ളത് –  ചെറുതും വലുതുമായ വാഹനാപകടങ്ങൾ പതിവായ ബൈപാസിൽ മാഹി ഈസ്റ്റ് പള്ളൂരിലെ  സ്പിന്നിംഗ് മിൽ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം.

കർണാടകയിൽ നിന്നും മരം കയറ്റി കോഴിക്കോട് എടവണ്ണ യിലേക്ക് പോവുകയായിരുന്ന കെ എ.52.7356 ലോറിക്ക് പിറകിലാണ് മുംബെക്കാരായ തീർത്ഥാടക കുടുംബം സഞ്ചരിച്ച കെ.എ.05.എം.ടി. 7587 പജീറോ കാറിടിച്ചത്.. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാറോടിച്ചിരുന്ന ശിവപ്രസാദ് തൽക്ഷണം മരിച്ചു. ഓടിയെത്തിയ പരിസരവാസികളും പോലീസും തലശ്ശേരി യിൽ നിന്നെത്തിയ അഗ്നിശമന സേനയും ഏറെ പരിശ്രമിച്ച് കാർ വെട്ടിപ്പൊളിച്ചാണ് ശിവപ്രസാദിനെ പുറത്തെടുത്തത്. തത്സമയം തന്നെ ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു – ഇയാൾ ഉൾപെടെയുള്ളവരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ മാർച്ച് 12 നാണ് മുഴപ്പിലങ്ങാട് നിന്നും മാഹി അഴിയൂർ ഭാഗത്തേക്ക് നീളുന്ന 18.6 കിലോമീറ്റർ ദൂരത്തിലുള്ള ബൈപാസ് പൊതു ഗതാഗതത്തിനായി തുറന്ന് നൽകി

യത്. 60, 80, സ്പീഡാണ് അനുവദിച്ചതെങ്കിലും നൂറ്, നൂറ്റിരുപത്  മൈൽ സ്പീഡിലാണ് ഉദ്ഘാടന പിറ്റേന്ന് മുതൽ ഇത് വഴി ചില വാഹനങ്ങൾ കുതിക്കുന്നത്. തക്കതായ ദിശാസൂചിക യില്ലാത്തതും വെളിച്ചക്കുറവും അശാസ്ത്രിയമായ സർവ്വീസ് റോഡ് തുടർച്ചയും കാരണം രണ്ട് മാസത്തിനകം നിരവധി അപകടങ്ങൾക്ക്ബൈപാസ് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Read Previous

കുടിവെള്ളം പാഴാകുന്നു; അധികൃതർക്ക് അനക്കമില്ല

Read Next

ഡയാലിസിസ് രോഗിയെ കണ്ണൂർ ആശുപത്രി വട്ടംകറക്കി – ഇരുപത്തിനാല് മണിക്കൂർ ചികിത്സയ്ക്ക് തട്ടിയെടുത്തത് 51000 രൂപ