നീലേശ്വരം ബീവറേജസിൽ കവർച്ച

നീലേശ്വരം: ബീവറേജസ് കോർപ്പറേഷന്റെ നീലേശ്വരം മൂന്നാം കുറ്റിയിലുള്ള ഔട്ട്ലെറ്റിൽ കവർച്ച. ഓഫീസ് മുറിയിൽ കെട്ടിവച്ച നാണയങ്ങൾ മോഷണം പോയിട്ടുണ്ട് മദ്യക്കുപ്പികൾ ഉൾപ്പെടെ മോഷണം പോയിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. സ്റ്റോക്കെടുപ്പ് പരിശോധിച്ചാൽ മാത്രമേ എന്തൊക്കെ മോഷണം പോയിട്ടുണ്ടെന്ന് വ്യക്തമാവുകയുള്ളൂ. ഇവിടുത്തെ സിസിടിവി ക്യാമറകൾ അടിച്ചു തകർത്ത് നിലയിലാണ്.

രണ്ട് ഡിവിആറുകളിൽ ഒന്ന് മോഷണം പോയിട്ടുണ്ട്.ഇന്ന് രാവിലെ ശുചീകരണത്തൊഴിലാളി എത്തിയപ്പോഴാണ് പടിക്കെട്ടിന്  സമീപം കമ്പിപ്പാര കണ്ടത്. തുടർന്നു പരിശോധിച്ചപ്പോൾ പൂട്ടുകളും സിസി ക്യാമറകളും തകർത്തതായും കണ്ടു. ഉടൻ മാനേജർ മനോജ്‌ കുമാറിനെ വിവരമറിയിച്ചു. മനോജ് കുമാർ നീലേശ്വരം പോലീസുമായി ബന്ധപ്പെട്ട ഉടൻ എസ് ഐ മാരായ വിഷ്ണുപ്രസാദ്,  രതീഷ്,മധുസൂദനൻ മടിക്കൈ എന്നിവർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. നീലേശ്വരം ബിവറേജ് ഔട്ട്ലെറ്റ് ഇന്ന തുറന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Read Previous

ആത്മഹത്യാശ്രമത്തിനിടെ ഷാള്‍ പൊട്ടി വീണ് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു