ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: സഹകരണ മേഖല സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ സന്നദ്ധമാകണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. കോട്ടച്ചേരി സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
കോട്ടച്ചേരി സഹകരണ ബാങ്ക് സഹകരണ മേഖലയിലെ അഭിമാന സ്ഥാപനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. ആരോടും കിട പിടിക്കുന്ന ക്രമീകരണമാണ് കോട്ടച്ചേരി സഹകരണ ബാങ്കിന്റെ നവീകരിച്ച മുഖ്യ ശാഖയിലുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഉദ്ഘാടന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് എം. രാഘവൻ ആദ്ധ്യക്ഷം വഹിച്ചു. ഇ. ചന്ദ്രശേഖരൻ എഎൽഏ മുഖ്യാതിഥിയായിരുന്നു. മുൻ പ്രസിഡണ്ട് ഏ.കെ. നാരായണന്റെ ഫോട്ടോ വി. വി. രമേശൻ അനാച്ഛാദനം ചെയ്തു. നഗരസഭാധ്യക്ഷ കെ.വി. സുജാത ലോക്കറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ജോയിന്റ് രജിസ്ട്രാർ കെ. ലസിത കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ബാങ്ക് സിക്രട്ടറി വി. വി. ലേഖ സ്വാഗതവും കെ.വി. പ്രഭാകരൻ നന്ദിയും പറഞ്ഞു. 70-ാം വാർഷികത്തിലെത്തിയ കോട്ടച്ചേരി സഹകരണ ബാങ്കിന് ആശംസകളർപ്പിച്ചാണ് മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.