പയ്യന്നൂർ: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പറശിനിക്കടവിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയ യുവാവിനെതിരെ കേസ്.പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ ഒരു കുട്ടിയുടെ മാതാവായ യുവതിയുടെ പരാതിയിലാണ് പയ്യന്നൂരിന് സമീപത്തെ യുവാവിനെതിരെ കേസെടുത്തത്.
പ്രലോഭിപ്പിച്ച് യുവതിയെ പറശിനിക്കടവിലേക്ക് കൂട്ടികൊണ്ടു പോകുകയും യുവാവ് ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് യുവാവ് വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെ യുവതി പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു .യുവതിയുടെ മൊഴി രേഖപ്പെടുത്തികേസെടുത്ത പോലീസ് സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് തളിപ്പറമ്പ് പോലീസിന് കൈമാറും