കുമ്പളയിലും അമ്പലത്തറയിലും പെൺകുട്ടികൾ പീഡനത്തിനിരയായി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ജില്ലയിൽ രണ്ട് പോലീസ് സ്റ്റേഷനുകളിലായി രണ്ട് പോക്സോ കേസ്സുകൾ റജിസ്റ്റർ ചെയ്തു. കുമ്പള പോലീസ് സ്റ്റേഷൻ  പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച് അപമാനിച്ച ബന്ധുവിനെതിരെയും, അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ  ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച 62 കാരനെതിരെയുമാണ് കേസ്.

ഇന്നലെ രാവിലെയാണ് കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ബന്ധുവായ നാൽപ്പത്തിനാലുകാരൻ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവ സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പെൺകുട്ടിയുടെ  പരാതിയിൽ നാൽപ്പത്തിനാലുകാരനെതിരെ പോക്സോ നിയമ പ്രകാരം കേസ്സെടുത്ത ശേഷം കുമ്പള പോലീസ് ഇൻസ്പെക്ടർ കെപി.വിനോദ്കുമാർ പ്രതിയെ അറസ്റ്റ് ചെയ്തു.

പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ ബാലികയെ പീഡനത്തിനിരയാക്കിയ തായന്നൂരിലെ ജോൺ എന്ന എം.കെ. തങ്കച്ചനെതിരെയും 62, അമ്പലത്തറ പോലീസ് പോക്സോ നിയമ പ്രകാരം കേസ്സെടുത്തു.

Read Previous

2.32 ക്വിന്റൽ കഞ്ചാവുമായി കാസർകോട് സ്വദേശികൾ അറസ്റ്റിൽ

Read Next

ഭീഷണിപ്പെടുത്തി പണം തട്ടൽ; സംഘം ലക്ഷ്യമിട്ടത് 50 ലക്ഷം