മദ്രസ വിദ്യാര്‍ത്ഥിനിക്ക് നഗ്‌നതാ പ്രദര്‍ശനം; പ്രതി പിടിയിൽ

ആദൂർ: മദ്രസ കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ചെര്‍ക്കള വികെ പാറയിലെ അജിത്ത് കുമാറിനെയാണ് 35, ആദൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ജുലായ് 15ന് രാവിലെ മുളിയാര്‍ പഞ്ചായത്തിലാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്നു 14 വയസുള്ള പെണ്‍കുട്ടി. ഈ സമയത്ത് കറുത്ത നിറത്തിലുള്ള സ്‌കൂട്ടറില്‍ എത്തിയ യുവാവ് പെണ്‍കുട്ടിയുടെ അടുത്തെത്തി എന്തോ ചോദിക്കാനെന്ന വ്യാജേന വാഹനം നിര്‍ത്തി ചോദിച്ചകാര്യം അറിയില്ലെന്ന്  പെണ്‍കുട്ടി മറുപടി നല്‍കി.

ഇതോടെ സ്‌കൂട്ടറിലെത്തിയ യുവാവ് ഉടുതുണി പൊക്കി നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു.   പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് രക്ഷിതാക്കള്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പോക്സോ പ്രകാരം കേസെടുത്ത പൊലീസ് വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അജിത്ത് കുമാര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

LatestDaily

Read Previous

യുവാവിനെ തട്ടിക്കൊണ്ടു പോയി പണം തട്ടി

Read Next

യുവതിയെ പീഡനത്തിനിരയാക്കി