ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

കുമ്പള: കഴുത്തിലിട്ടിരുന്ന ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പള പെർവാഡ് സ്വദേശി ഇസ്മാഈലിന്റെ ഭാര്യ നഫീസയാണ് 58, മരിച്ചത്. ഇന്നലെ  വൈകുന്നേരം മൂന്നരയോടെയാണ് അപകടം. അരി അരയ്ക്കുമ്പോള്‍ കഴുത്തിലുണ്ടായിരുന്ന ഷാള്‍ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു. സംഭവം കണ്ട ഭര്‍ത്താവ് ഉടന്‍ ഗ്രൈന്‍ഡറിന്റെ സ്വിച്ച് ഓഫ് ചെയ്ത് കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.

Read Previous

വാഹന ചാർജ്ജിംഗ് പോയന്റ് കാട് മൂടിയ നിലയിൽ

Read Next

ഭൂമി തരംമാറ്റം: ഒരു സെന്റ് വയലിന് ഭൂവുടമ അടയ്ക്കേണ്ടത് മൂന്നര ലക്ഷം