സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് കെഎസ്ഇബി സ്ഥാപിച്ച ചാർജിംഗ് പോയിന്റ് കാട് മൂടി പ്രവർത്തനരഹിതമാവുന്നു. കോട്ടച്ചേരിയിലെ സ്വകാര്യാശുപത്രിക്ക് സമീപം സ്ഥാപിച്ച ചാർജ്ജിംഗ് പോയന്റാണ് കാട് മൂടി ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലുള്ളത്.
സർവ്വീസ് റോഡിന് സമീപമുള്ള ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുത വാഹനങ്ങൾക്ക് വേണ്ടിയുള്ള ചാർജ്ജിംഗ് പോയന്റിലേക്ക് വാഹനങ്ങൾ നിർത്തി ചാർജ് ചെയ്യുവാനുള്ള സൗകര്യങ്ങളും കുറവാണ്. അതേസമയം ചില സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് വാഹന ചാർജ്ജിംഗ് പോയിന്റുകളിൽ നിന്നുള്ള സേവനം വാഹന ഉടമകൾ തീരെ ഉപയോഗിക്കുന്നുമില്ല.