ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സുഹൃത്തിനെ പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. ലെസ്റ്റ് എളേരി, കൂവപ്പാറയിലെ അജേഷിനെയാണ് 32, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
മെയ് 11നാണ് കേസിനാസ്പദമായ സംഭവം. വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് കൂവപ്പാറയിലെ അഖിലിന് നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അജേഷ് കര്‍ണ്ണാടകയില്‍ പല സ്ഥലങ്ങളില്‍ മുങ്ങി നടന്നു. അടുത്തിടെയാണ് മടിക്കൈ, അമ്പലത്തുകരയിലെ വാടക വാട്ടിലേക്ക് താമസം മാറിയെത്തിയത്. ഇക്കാര്യം മണത്തറിഞ്ഞാണ് പോലീസ് സംഘം അജേഷിനെ അറസ്റ്റു ചെയ്തത്. ചിറ്റാരിക്കാല്‍ പോലീസ് ഇന്‍സ്പെക്ടര്‍ രാജീവന് വലിയവളപ്പില്‍, എ.എസ്.ഐ ഷാജു, സി.വി ബാബുരാജ്, എസ്.പി.ഒ ജയരാജന്, ഹോം ഗാര്‍ഡ് ജോസ് തോമസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.