ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസര്‍കോട്: പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് പെരുവഴിയിലായ സ്കൂട്ടര്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തു. മധൂര്‍ ചേനക്കോട്ടെ ശൈലേഷാണ് 28,പരാതിക്കാരന്. ജൂലൈ 20 ന് രാത്രി 11.45മണിയോടെ ബട്ടംപാറയില്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്ന തന്നെ നാലു പേര് കാറിലെത്തി തട്ടിക്കൊണ്ടുപോയി പണം കവർന്നെന്ന് ശൈലേഷ് പോലീസിന് മൊഴി നല്കി. പെട്രോള്‍ തീര്‍ന്നതിനാലാണ് വഴിയിലായതെന്നും കാറിലെത്തിയവരോട് പറഞ്ഞതായി ശൈലേഷിന്റെ മൊഴിയില്‍ പറഞ്ഞു.
സഹായിക്കാമെന്നും പറഞ്ഞ് തന്നെ കാറില്‍ കയറ്റിയെന്നും പിന്നീട് പട്ള ഭാഗത്ത് എത്തുകയായിരുന്നുവെന്നും ശൈലേഷ് മൊഴിയില്‍ വ്യക്തമാക്കി. പട്ളയില്‍ എത്തിയപ്പോള്‍ വിട്ടയക്കാന്‍ സംഘം പണമാവശ്യപ്പെട്ടുവെന്ന് പരാതിയില്‍ പറഞ്ഞു. 30,000 രൂപ ഗൂഗിള്‍ പേ വഴിയും 3000 രൂപ ക്യാഷ് ആയും നല്കി അതിനു ശേഷം തന്റെ സ്കൂട്ടറുമായി സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ എത്തിയെന്നും ശൈലേഷ് പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. സംഘത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.