ഓൺലൈൻ തട്ടിപ്പിൽ യുവാവിന് 28 ലക്ഷം രൂപ നഷ്ടമായി

ചീമേനി:യുവാവിന്റെ  28 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ യുവതികളടക്കം 4 പേർക്കെതിരെ ചീമേനി പോലീസ് കേസെടുത്തു.  കയ്യൂർ മുഴക്കോം ക്ലായിക്കോട് നന്ദാവനത്തെ  എൻ.വി. വസന്തരാജിന്റെ  42 പരാതിയിൽ നവി മുംബൈ സ്വദേശികളായ സുശാന്ത് മാലിക്, സ്നേഹ, കൃതികയാദവ്, ദേവ് എന്നിവർക്കെതിരെയാണ് കേസ്. ജൂൺ 15നും 26 നും ഇടയിൽ ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും 28387 13 രൂപ നൽകിയെന്നാണ് പരാതി. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത്  ടെലിഗ്രാം വഴി പേര് റജിസ്റ്റർ ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ക്ലവർ ടാപ്പ് കമ്പനിയുടെ സിഇഒ എന്ന പേരിലാണ്  ഒന്നാം പ്രതിയായ സുശാന്ത് മാലിക്ക്  വസന്തരാജുമായി പരിചയപ്പെട്ടത്.

Read Previous

വെളുക്കാൻ തേച്ചത് പാണ്ടായി; താൽക്കാലിക ബസ് സ്റ്റാന്റ് ചെളിക്കുളം

Read Next

മേൽപ്പാലത്തിനായി വാങ്ങിയ സ്ഥലം കാട് മൂടി കിടക്കുന്നു