സ്കൂൾ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

സ്വന്തം ലേഖകൻ

അജാനൂർ: സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് പള്ളിക്കര സ്വദേശി മരിച്ചു. ബൈക്കിന്റെ പിൻ സീറ്റിൽ യാത്ര ചെയ്ത കൂട്ടക്കനിയിലെ മരപ്പണിക്കാരൻ രാമചന്ദ്രനാണ്  60, മരിച്ചത്. സുഹൃത്ത് രാവണേശ്വരത്തെ മുരളിക്കൊപ്പം  യാത്ര ചെയ്യുമ്പോൾ  കൊളവയലിലാണ് അപകടം.അജാനൂർ ക്രസന്റ് സ്കൂൾ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. രാമചന്ദ്രൻ ബൈക്കിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Previous

വിജയൻ മല്ലക്കരയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

Read Next

സുഹൃത്തിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍