വിജയൻ മല്ലക്കരയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട: കാറഡുക്ക കാര്ഷിക വികസന സഹകരണ സംഘത്തിൽ നടന്ന സ്വർണ്ണപ്പണയത്തട്ടിപ്പിലെ സ്വർണ്ണം പണയം വെക്കാൻ സഹായിച്ച സിപിഎം കിഴക്കുംകര ഒന്നാം ബ്രാഞ്ച് സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്നും നീക്കി. കോട്ടച്ചേരി സഹകരണ ബാങ്കിന്റെ മഡിയൻ ശാഖയിൽ ക്ലാർക്കായ വിജയൻ മല്ലക്കരയെയാണ് കാറഡുക്ക പണയത്തട്ടിപ്പിലെ സ്വർണ്ണം പണയം വെക്കാൻ സഹായിച്ചതിന് പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്.

6 ലക്ഷം രൂപയുടെ സ്വർണ്ണം ബാങ്കിൽ പണയം വെക്കാൻ കൂടുംബശ്രീ അക്കൗണ്ടിൽ പണമടക്കാൻ വന്ന സ്ത്രീയെ നിർബന്ധിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണം. സംഭവം വിവാദമായതോടെയാണ് പാർട്ടി വിഷയത്തിൽ ഇടപെട്ടത്. ഇദ്ദേഹത്തെ 6 മാസത്തേക്ക് പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്.

LatestDaily

Read Previous

പകർച്ചവ്യാധികൾ പടരുന്നു: ഹോട്ടൽ പരിശോധന നടത്താതെ നഗരസഭ

Read Next

സ്കൂൾ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു