ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്; ഒരാൾക്ക് ഗുരുതരം

ഇരിയ:  ഓട്ടോയും ബസ്സും കൂട്ടിയിച്ച്  ഓട്ടോ  യാത്രക്കാരായ നാല്പേർക്ക് പരിക്കേറ്റു. ഗുരുതമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലേക്ക് മാറ്റി. ഇന്ന് രാവിലെ 8.30 മണിയോടെ ഏഴാംമൈൽ പള്ളിക്ക് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ പരപ്പയിലെ ശ്രീധരനെയാണ് മംഗളൂരുവിലേക്ക് മാറ്റിയത്. ഓട്ടോ ഡ്രൈവർ പരപ്പ പന്നിയറിഞ്ഞ കൊല്ലിയിലെ നാരായണൻ, അരീക്കരയിലെ അനീഷ്, ബളാലിലെ രഞ്ജിത്ത് എന്നിവർക്കും പരിക്കേറ്റു. തായന്നൂരിലേക്ക്  പോകുകയായിരുന്ന സ്വകാര്യ ബസ്സും എതിരെ വന്ന ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു.

Read Previous

കാറഡുക്ക പണയത്തട്ടിപ്പിന്റെ മറവിൽ തട്ടിപ്പ്; പ്രതികൾ ഒളിവിൽ

Read Next

മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകൾപാലക്കാട് ഡിവിഷനിൽ നിന്നും അടർത്തിയെടുക്കാൻ നീക്കം