ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: പയ്യന്നൂരിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടറുമായി പെരിങ്ങോം സ്വദേശിയായ മോഷ്ടാവിനെ തിരൂരിൽ പയ്യന്നൂർ ഡിവൈഎസ്.പി.യുടെ ക്രൈം സ്വകാഡ് പിടികൂടി. പെരിങ്ങോം കൊരങ്ങാട് സ്വദേശി ബത്താലി ഹൗസില്‍ ഫാസിലിനെയാണ് 26, ഡിവൈഎസ്.പി., കെ.വിനോദ്കുമാറിന്റെ നിയന്ത്രണത്തിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ.മാരായ ഷിജോ അഗസ്റ്റിൻ, സയ്യിദ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, എൻ.എം.അഷറഫ്, സിവിൽ പോലീസ് ഓഫീസർ അബ്ദുൾ ജബ്ബാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
പയ്യന്നൂര്‍ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടം നടക്കുന്നതിനിടെ ഫെബ്രുവരി 28ന് രാത്രിയാണ് രാമന്തളി കുന്നരുവിലെ ആകാശിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ.59. വി.0576 നമ്പർ സ്കൂട്ടർ മോഷണം പോയത്. ബന്ധുവായ സിനാജ് കേളോത്തെ ഖാദി ഭവന് മുന്നിൽ നിർത്തിയിട്ടതായിരുന്നു. മോഷണം പോയതിനെ തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. കേസന്വേഷണം ക്രൈം സ്ക്വാഡ് ഏറ്റെടുത്തതോടെ മോഷ്ടാവിന്റെ ദൃശ്യം സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറയിൽ കണ്ടെത്തിയിരുന്നു
മോഷ്ടിച്ച സ്കൂട്ടറുമായി യാത്ര ചെയ്യുമ്പോൾ വാഹന പരിശോധനക്കിടെ തിരൂർ പോലീസ് ട്രാഫിക് നിയമലംഘനത്തിന് പ്രതിക്കെതിരെ പെറ്റികേസ് ചുമത്തിയിരുന്നു .ഈ രേഖകളും അന്വേഷണത്തിൽ വഴിതിരിവായി. പെരിങ്ങോം സ്വദേശിയായ ഇയാൾ മലപ്പുറം തിരൂരിന് സമീപം വിവാഹം കഴിച്ച് കണാരയിലെ ക്വാട്ടേർസിൽ താമസിച്ചു വരികയായിരുന്നു.
പോലീസ് സംഘത്തെ കണ്ട് പ്രതി ഓടി ട്രെയിൻ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. സമീപകാലത്തായി ഇയാൾ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന വിവരവും പോലീസ് കണ്ടെത്തി. പ്രതിയേയും വാഹനവും പോലീസ് പയ്യന്നൂരിലെത്തിച്ചു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.