റിസോർട്ടിൽ യുവതിയുടെ ഡയമണ്ട് മോതിരങ്ങൾ കവർന്നു

ഉദുമ : ഉദുമ കാപ്പിൽ ബേക്കൽ താജ് റിസോർട്ടിൽ താമസക്കാരായ യുവ ദമ്പതികളുടെ 7 ലക്ഷത്തിന്റെ ഡയമണ്ട് പതിച്ച മോതിരങ്ങൾ കവർന്നു.  ബ്രിഹാൻ മുംബൈ ദാദർ വെസ്റ്റിലെ പോർച്ചുഗീസ് പള്ളിക്കു സമീപത്തെ നിഖിൽ പ്രശാന്ത് ഷായുടെ ഭാര്യയുടെ ഡയമണ്ട് പതിച്ച നാല് സ്വർണ്ണ മോതിരങ്ങളാണ് റിസോർട്ടിൽ മോഷണം പോയത്.

ഷായുടെ ഭാര്യ കുളിക്കുന്നതിനിടയിൽ ശുചിമുറിയിൽ മറന്നതാണ് ആഭരണങ്ങൾ. ഇവർ പിന്നീട് മറ്റൊരു മുറിയിലേക്ക് താമസം മാറിയപ്പോഴാണ് ശുചിമുറിയിൽ ആഭരണങ്ങൾ മറന്ന് വെച്ചതായി ഓർമ്മ വന്നത്.  ഇത് എടുക്കാൻ ചെന്നപ്പോൾ മോഷണം പോയതായാണ് അറിഞ്ഞത്. റിസോർട്ടിലെ ശുചീകരണ തൊഴിലാളികളാണ് മോഷണത്തിന് പിന്നിലെന്നു ബേക്കൽ പോലീസിൽ ന ൽകിയ പരാതിയിൽ പറയുന്നു. ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

LatestDaily

Read Previous

മുഖ്യമന്ത്രിയും ഉണ്ണിത്താനും കൊമ്പുകോർത്തു

Read Next

തട്ടിക്കൊണ്ടു പോയി പീഡനം; പ്രതികൾക്കായി തെരച്ചിൽ തുടരുന്നു