ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: ഭർത്താവിന്റെ അമ്മയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മരുമകൾ കുറ്റക്കാരിയെന്ന് കോടതി. കൊളത്തൂർ ചേപ്പനടുക്കം സ്വദേശി കമലാക്ഷന്റെ ഭാര്യ അംബികയെയാണ് 49, കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.
വീടി മുന്നിൽ കിടന്നുറങ്ങുകയായിരുന്ന ഭർതൃമാതാവ് അമ്മാളു അമ്മയെ 68, കൊന്ന കേസിലാണ് അംബിക കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. കേസിൽ തിങ്കളാഴ്ച്ച വിധി പറയും. കേസിൽ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. 2014 സെപ്റ്റംബർ 16 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. അമ്മാളു അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ് പ്രതികളുടെ പേരിൽ സ്ഥലം വാങ്ങിയത് ചോദിച്ചതിലുള്ള വിരോധത്താലും, ഭക്ഷണം കൊടുക്കാതെയും, ടി വി കാണാൻ അനുവദിക്കാത്തതും അയൽവാസികളോട് പറഞ്ഞതിലുള്ള വിരോധവുമാണ് കൊലപാതകത്തിന് കാരണം.
വീടിന്റെ ചായിപ്പിന് സമീപം ഉറങ്ങുകയായിരുന്ന അമ്മാളു അമ്മയെ കഴുത്തു ഞെരിച്ചും പിന്നീട് തലയിണ കൊണ്ട് മുഖം അമർത്തിയും, നൈലോൺ കയർ കഴുത്തിന് ചുറ്റിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്താൻ മൃതദേഹം കെട്ടി തൂക്കുകയായിരുന്നു. പ്രതിഭാഗത്തിന് വേണ്ടി ഫോറൻസിക് സർജ്ജൻ ഡോ.ഷേർളി വാസുവിനെ വിസ്തരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജ്ജനായിരുന്ന ഡോ.എസ് ഗോപാലകൃഷ്ണപിള്ളയാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമികാന്വേഷണം നടത്തിയത് ബേഡകം സബ്ബ് ഇൻസ്പെക്ടറായിരുന്ന കെ.ആനന്ദനും തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ആദൂർ ഇൻസ് പെക്ടറായിരുന്ന എ.സതീഷ്കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ, ആതിര എന്നിവർ ഹാജരായി.