വിഷപ്പുക: പെൺകുട്ടിയുടെ പരാതിയിൽ കേസ്സ് 

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പുതിയകോട്ട അമ്മയും കുഞ്ഞും സർക്കാർ ആതുരാലയത്തിലെ ജൻസെറ്റ് കരിമ്പുക ശ്വസിച്ച് ലിറ്റിൽ ഫ്ലവർ ഹയർ സെക്കണ്ടറി സ്ക്കൂളിലെ 70 പെൺകുട്ടികൾ ആശുപത്രിയിലായ സംഭവത്തിൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. ആശുപത്രിയിലെ ജൻസെറ്റ് ഓപ്പറേറ്ററുടെ പേരിൽ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.) സെക്ഷൻ 125 അനുസരിച്ച് തൊഴിലിൽ നടന്ന കൈപ്പിഴയ്ക്കാണ് കേസ്സ്. ജൻസെറ്റ് നിത്യവും  പ്രവർത്തിപ്പിക്കുന്ന ജീവനക്കാരന്റെ പേരിലാണ് കേസ്സ്.

ജൻസെറ്റ് പ്രവർത്തിക്കുമ്പോൾ, കരിമ്പുക പുറത്തേക്ക് തള്ളുന്നതും ഈ പുക അന്തരീക്ഷത്തിലുയർന്ന് തൊട്ടടുത്തുള്ള ഹൈസ്ക്കൂൾ കെട്ടിടത്തിലെ ക്ലാസ്സ് മുറികളിൽ പടർന്നു കയറുന്നത് കണ്ടിട്ടും, ജൻസെറ്റ് ഓപ്പറേറ്റർ ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയോ, ജൻസെറ്റ് ഓഫ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നതാണ് ഓപ്പറേറ്റർക്ക് എതിരായ കുറ്റം. വിഷപ്പുക ശ്വസിച്ച് ഓരാഴ്ചയായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ പരാതിയിലാണ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തത്.

LatestDaily

Read Previous

പെൻഷൻ മസ്റ്ററിങ്ങ് ദ്രോഹമാകുന്നു

Read Next

യുവതിയെ ഗുദാമിൽ കയറിപ്പിടിച്ച ചുമട്ടു തൊഴിലാളിയുടെ പേരിൽ കേസ്സ്