ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്നവനിതാ ജയിൽ ഉദ്യോഗസ്ഥ മരിച്ചു

നീലേശ്വരം: ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് അവശനിലയിലായ വനിതാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ചികിത്സയ്ക്കിടെ മരിച്ചു. കണ്ണൂർ വനിതാ ജയിൽ ഉദ്യോഗസ്ഥ നീലേശ്വരം പള്ളിക്കര വടക്കേ നീലമന ഇല്ലത്തെ ഇ.കെ. പ്രിയയാണ്  50, മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നുമരണം.

തളിപ്പറമ്പിലെ പരേതനായ ഇ.കെ. പരമേശ്വരൻ നമ്പൂതിരിയുടെയും (റിട്ട. പ്രിവന്റീവ് ഓഫീസർ ) സാവിത്രി അന്തർജനത്തിന്റെയും മകളാണ്. ഭർത്താവ്: പി.വി.എം. നാരായണൻ നമ്പൂതിരി (പബ്ലിഷർ – ട്രഷറർ യോഗക്ഷേമസഭ പള്ളിക്കര ഉപസഭ). മകൻ: പ്രിയേഷ് (പവൻ ഹാൻസ്, മുംബൈ).മരുമകൾ: ഭാഗ്യശ്രീ. സഹോദരൻ: യജ്ഞശങ്കർ.

Read Previous

വൈദ്യുത വാഹന ചാർജിങ്ങ് സേവനം ആർക്കും വേണ്ട

Read Next

പെൻഷൻ മസ്റ്ററിങ്ങ് ദ്രോഹമാകുന്നു