ഹണിട്രാപ്പിൽ ശ്രുതിക്ക് മുൻകൂർ ജാമ്യമില്ല; യുവതി മുങ്ങിയിട്ട് ദിവസങ്ങൾ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഹണിട്രാപ്പ് തട്ടിപ്പ് കേസ്സിൽ പ്രതിയായ ശ്രുതി ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാകോടതി തള്ളിയതോടെ യുവതിയെ കണ്ടെത്താൻ പോലീസ് വീണ്ടും ശ്രമമാരംഭിച്ചു. മേൽപ്പറമ്പ് പോലീസ് റജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസ്സിൽ പ്രതിയായ കളനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖർ അറസ്റ്റ് തടയാനാവശ്യപ്പെട്ട് കാസർകോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

ജാമ്യാപേക്ഷ തള്ളിയ കോടതി യുവതിയോട് പോലീസിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു. ജാമ്യാപേക്ഷയെ എതിർത്ത് മേൽപ്പറമ്പ് പോലീസ് കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പൊയിനാച്ചി മൊട്ടയിലെ അഖിലേഷിന്റെ 1 ലക്ഷം രൂപയും ഒരു പവൻ സ്വർണ്ണവും തട്ടിയെടുത്തുവെന്ന പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസ്സെടുത്തതിന് പിന്നാലെയാണ് ശ്രുതി  ഒളിവിൽപ്പോയത്.

രണ്ട് ആൺമക്കളുടെ മാതാവായ ശ്രുതി ഭർത്താവുമായി വേർപിരിഞ്ഞാണ് ജീവിക്കുന്നത്. ഐഎസ്ആർഒ എഞ്ചിനീയർ, ഐഏഎസ് ട്രെയിനി എന്നീ വേഷങ്ങളിൽ ഇരകളെ വലയിലാക്കുന്ന ശ്രുതി അമ്പലത്തറയിലെ ജിം പരിശീലകനിൽ നിന്നും തട്ടിയെടുത്തത് നാല് ലക്ഷം രൂപയാണ്. ജിം പരിശീലകൻ ജോലി ചെയ്യുന്ന ജിംനേഷ്യത്തിൽ പരിശീലനത്തിനെന്ന വ്യാജേനയെത്തിയ യുവതി വിവാഹ വാഗ്ദാനം നൽകിയാണ് യുവാവിന്റെ പണം തട്ടിയെടുത്തത്. കാഞ്ഞങ്ങാട്ടെ പ്രസ്സിൽ അച്ചടിച്ച വ്യാജ നിശ്ചയക്കത്ത് ജിം പരിശീലകനെ കാണിച്ച ശ്രുതി ഭാവി വരനായ ഡോക്ടറെ ഇഷ്ടമല്ലെന്ന് പറഞ്ഞാണ് അമ്പലത്തറ യുവാവിനോട് ഇഷ്ടം കൂടിയത്.

വിവാഹ വാഗ്ദാനത്തിൽ നിന്നും ശ്രുതി പിന്മാറിയതോടെ നാല് ലക്ഷം തിരികെ ചോദിച്ച അമ്പലത്തറ യുവാവിനെ യുവതി ബലാത്സംഗക്കേസ്സിൽ കുടുക്കുകയും ചെയ്തു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശ്രുതിയുടെ തട്ടിപ്പിനിരയായവർ നിരവധിയുണ്ടെങ്കിലും, അപമാനഭയത്താൽ ആരും പരാതി നൽകുന്നില്ല. പരിചയപ്പെടുന്ന യുവാക്കളോട് വിവാഹ വാഗ്ദാനം നൽകി പണം തട്ടുന്ന യുവതി തന്റെ ഇരകൾക്ക് ശരീരം പങ്കിടാനും മടി കാണിക്കാറില്ല. സ്വന്തം മക്കളെയുപയോഗിച്ച് എതിരാളികളെ പോക്സോ കേസ്സിൽ കുടുക്കിയ ചരിത്രമുള്ള ശ്രുതി ചന്ദ്രശേഖർ സംസ്ഥാനം വിട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഒമ്പത് സിം കാർഡുള്ള ശ്രുതിയുടെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.

LatestDaily

Read Previous

ചിത്താരി ജമാഅത്ത് ഹയർസെക്കണ്ടറിയിൽപ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം ദൃശ്യങ്ങൾ പുറത്ത്, പരാതി

Read Next

അജാനൂരിൽ പാതയോര വ്യാപാരങ്ങൾക്ക് അനുമതിയില്ല: പഞ്ചായത്ത് സിക്രട്ടറി