വൈദ്യുത വാഹന ചാർജിങ്ങ് സേവനം ആർക്കും വേണ്ട

സ്വന്തം ലേഖകൻ

അജാനൂർ:  മഡിയനിൽ വൈദ്യുതി ബോർഡ് വാഹന ചാർജിങ്ങിന് വേണ്ടി സ്ഥാപിച്ച ചാർജിങ്ങ് സംവിധാനം ഉപയോഗിക്കുന്നതിന് ഗുണഭോക്താക്കളില്ല. ചാർജിങ്ങ് പോയിന്റ് അനാഥം. ഒരു വർഷം മുമ്പാണ് മഡിയനിലെ ക്ഷേത്ര കമാനത്തിന് സമീപം കെ.എസ്.ഇ.ബി. വാഹന ചാർജിങ്ങ് പോയിന്റ് സ്ഥാപിച്ചത്.എന്നാൽ ഇതുവരെയായിട്ടും ചാർജിങ്ങ് സംവിധാനത്തിൽ നിന്നുള്ള സേവനം ഉപയോഗപ്പെടുത്താൻ ഇലക്ട്രിക്കൽ വാഹന ഉടമകളാരും തന്നെ മുന്നോട്ടു വന്നിട്ടില്ല.

സംസ്ഥാനത്തെ മറ്റു ജില്ലകളിലൊക്കെ വൈദ്യുതി ചാർജിങ്ങ് സംവിധാനത്തിലൂടെ വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനുള്ള ഉപയോഗം ക്രമാതീതമായി ഉയർന്നെങ്കിലും ജില്ലയിൽ വൈദ്യുതിവാഹനങ്ങളുടെ എണ്ണം പരിമിതമാണ്. വലിയ തോതിൽ വാഹനങ്ങളുടെ ചാർജിങ്ങ് ഉപയോഗം വരുന്ന സ്ഥലങ്ങളിൽ ചാർജിങ്ങ് സമയം രാത്രി 12 മണിക്കുശേഷമായി കെ.എസ്.ഇ.ബി.  ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി വാഹനങ്ങൾ രാത്രി ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും കാരണമാകുന്നതിനാലാണ് സമയം കെ.എസ്.ഇ.ബി. ക്രമീകരിച്ചത്.

LatestDaily

Read Previous

മയക്കുമരുന്ന് കേസ്സിൽ ചിത്താരി യുവാവ് ജയിലിൽ; സംഘത്തലവൻ ഗൾഫിൽ നിന്നും മുങ്ങി

Read Next

ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്നവനിതാ ജയിൽ ഉദ്യോഗസ്ഥ മരിച്ചു