പുഴയിൽച്ചാടിയ അജീഷ് ബ്ലേഡിലും കുടുങ്ങി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കടബാധ്യത മൂലം മാനസികമായി തകർന്ന് ചന്ദ്രഗിരിപ്പുഴയിൽച്ചാടി ആത്മഹത്യ ചെയ്ത രാവണീശ്വരം മുക്കൂടിലെ അജീഷ് ബ്ലേഡിലും കുടുങ്ങി. മുക്കൂട് സ്വദേശിയായ പ്രവാസിയിൽ നിന്ന് സിമന്റ് വ്യാപാരിയായ അജീഷ് ബ്ലേഡിന് പണം വാങ്ങാറുണ്ട്. ഏറ്റവുമൊടുവിൽ വാങ്ങിയ 3 ലക്ഷം രൂപയും പലിശയും അജീഷ് പ്രവാസിയായ അനൂപിന് തിരിച്ചുകൊടുത്തുവെങ്കിലും, അനൂപ് പലിശ മാത്രമാണ് തന്നതെന്നും, മുതൽ 3 ലക്ഷം തിരിച്ചുതരാനുണ്ടെന്ന് പറഞ്ഞ് രജീഷിനെ നിരന്തരം ഗൾഫിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

ജീവിതമവസാനിപ്പിച്ച രജീഷ് ചിത്താരി ചാമുണ്ഡിക്കുന്ന് കേന്ദ്രീകരിച്ചുള്ള മറ്റൊരു ബ്ലേഡുകാരന്റെ വലയിലും കുടുങ്ങിയിരുന്നു. കപ്പൽ ജീവനക്കാരനായ ചാമുണ്ഡിക്കുന്ന് സ്വദേശിയുടെ അളിയനായ നീലേശ്വരം സ്വദേശിയിൽ നിന്ന് രജീഷ് ബ്ലേഡിന് വാങ്ങിയ ലക്ഷങ്ങൾ പലിശ സഹിതം അജീഷ് തിരിച്ചുകൊടുത്തിരുന്നുവെങ്കിലും, നീലേശ്വരം സ്വദേശിയും അജീഷിനെ മുതൽ ചോദിച്ച് ഭീഷണിപ്പെടുത്തിയതായുള്ള അജീഷിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്.

ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടിയായ അജീഷിന്റെ ആത്മഹത്യ സംബന്ധിച്ച് ഹോസ്ദുർഗ്ഗ് പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം ദ്രുതഗതിയിലാണ്.        പ്രവാസി അനൂപിനേയും നീലേശ്വരത്ത് താമസിക്കുന്ന ബ്ലേഡുടമയേയും ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.

LatestDaily

Read Previous

പറക്കാനൊരുങ്ങി കേരളം

Read Next

നീലേശ്വരം അർബൻ സൊസൈറ്റിയിൽ അഡ്മിനിസ്ട്രേറ്റർ ഭരണസാധ്യത