ഡിവൈഎഫ്ഐ നേതാവിന് എതിരായ ആരോപണം കെട്ടുകഥയാണെന്ന് ഏരിയാ നേതാവ്

സ്റ്റാഫ് ലേഖകൻ

ബേക്കൽ: ഡിവൈഎഫ്ഐ നേതാവായ പനയാൽ അമ്പങ്ങാട്ട്  അധ്യാപകന് എതിരായ ആരോപണം കെട്ടുകഥയാണെന്ന് സിപിഎം ഏരിയാ നേതാവ് വെളിപ്പെടുത്തി. വരവിൽക്കവിഞ്ഞ സ്വത്തും പണവും നേതാവ് സമ്പാദിച്ചുവെന്ന ആരോപണം പാർട്ടി ഏരിയാ കമ്മിറ്റി ചർച്ച ചെയ്തിട്ടേയില്ലെന്ന് ഏരിയാ ഭാരവാഹി ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി.

താൻ അധ്യാപക ജോലി നേടാൻ ഹൈസ്കൂൾ മാനേജ്മെന്റിന് നൽകിയ 40 ലക്ഷം രൂപ തന്റെ സഹോദരിമാർ സ്വർണ്ണം പണയപ്പെടുത്തി കടമായി തന്നതാണെന്നും, കാർ വാങ്ങിയത് ബാങ്കിൽ നിന്ന് വായ്പ എടുത്തിട്ടാണെന്നും, വീടുവെക്കാൻ ചിലവഴിച്ച പണത്തിന് കൃത്യമായ കണക്കുണ്ടെന്നും അധ്യാപകൻ പറഞ്ഞു. തൽസമയം ഡിവൈഎഫ്ഐ നേതാവിന്റെ വരവിൽക്കവിഞ്ഞ സ്വത്തുക്കൾ സംബന്ധിച്ച് പാർട്ടി ഉദുമ ഏരിയാ കമ്മിറ്റി ചർച്ച ചെയ്തിരുന്നുവെന്ന് ഒരു മുതിർന്ന ഏരിയാ കമ്മിറ്റി യംഗം വെളിപ്പെടുത്തി.

LatestDaily

Read Previous

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ നടത്തിയ തട്ടിപ്പ് ഒതുക്കി

Read Next

സ്വർണ്ണക്കടത്ത് ജാമ്യമില്ലാ കുറ്റകൃത്യമായി പ്രഖ്യാപിച്ചു