ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
പടന്നക്കാട്: പടന്നക്കാട് കാർഷിക കോളേജിലെ അധ്യാപക ക്ഷാമം പരിഹരിണമെന്നാവശ്യപ്പെട്ട് രക്ഷാകർതൃസമിതിയുടെ ഉപവാസം. അറുപത്തിയൊന്ന് അധ്യാപകരുടെ ഒഴിവുള്ളതിൽ നിലവിൽ 27 അധ്യാപകർ മാത്രമാണ് കാർഷിക കോളേജിൽ ക്ലാസ്സെടുക്കാനുള്ളത്. ഇത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കാർഷിക കോളേജ് പ്രവർത്തനമാരംഭിച്ച കാലത്ത് 65 അധ്യാപക തസ്തിക നിലവിലുണ്ടായിരുന്നു.
30 വിദ്യാർത്ഥികൾ മാത്രമാണ് ആരംഭ ഘട്ടത്തിൽ കാർഷിക കോളേജിൽ പഠിച്ചിരുന്നത്. നിലവിൽ 500 വിദ്യാർത്ഥികൾ പഠിക്കുന്ന പടന്നക്കാട് കാർഷിക കോളേജിൽ പ്രാരംഭഘട്ടത്തിലുണ്ടായിരുന്ന സ്റ്റാഫ് പാറ്റേൺ പോലും നിലവിലില്ല. രൂക്ഷമായ അധ്യാപക ക്ഷാമം മൂലം വിദ്യാർത്ഥികളുടെ പഠനം സ്തംഭിച്ചതോടെയാണ് രക്ഷാകർതൃസമിതി സമരവുമായി രംഗത്തെത്തിയത്. കാർഷിക കോളേജിന് മുന്നിൽ ഇന്ന് നടന്ന ഏകദിന ഉപവാസം രക്ഷാകർതൃസമിതി പ്രസിഡണ്ട് കെ.പി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. എൻ. ഗംഗാധരൻ ആധ്യക്ഷം വഹിച്ചു. എം. സത്യദേവൻ, എൻ.കെ. മുരളീധരൻ, കാർഷിക കോളേജ് യു.ജി. കൗൺസിലർ സമ്പത്ത് എന്നിവർ സമരത്തിന് അഭിവാദ്യമർപ്പിച്ചു.