ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: ആരോഗ്യ വെൽനസ് ക്ലീനിക്കിൽ ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അതിജീവിതയെ നവ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയും തിരിച്ചറിയും വിധത്തിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയുടെ ഭാര്യക്കും സഹോദരനും കോടതി മുൻകൂർ ജാമ്യം നൽകി. കഴിഞ്ഞ ദിവസം പയ്യന്നൂർ കോടതിയിൽ ഹാജരായ ഇരുവരെയും കേസിൽകോടതി ജാമ്യം നൽകി വിടുകയായിരുന്നു.
കോടതിയിൽ കീഴടങ്ങിയതിനെ തുടർന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. ബലാത്സംഗ കേസിൽ റിമാൻ്റിൽ കഴിയുന്ന പയ്യന്നൂർ താലൂക്ക് ആശുപത്രിക്ക് സമീപത്തെ ശരത് നമ്പ്യാരുടെഭാര്യ രേഷ്മ ശരത്, സഹോദരന്‍ ഡോ.വരുണ്‍ നമ്പ്യാര്‍ എന്നിവരെയാണ്ഒന്നും രണ്ടും പ്രതികളാക്കി അതിജീവിതയുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നത്.ഈ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.
അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടത്തിയത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂര്‍ ഡിവൈഎസ്പിക്കും അതിജീവിത പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ്പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായത്. പീഡനത്തിന് ഇരയാകുന്നവരെ തിരിച്ചറിയും വിധത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
ക്ലിനിക്കില്‍ നിന്നും യുവതിയും പിതാവും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഫേസ് ബുക്ക്, വ്യക്തികളുടെ വാട്‌സാപ്പ് എന്നിവയുടെ പേരെടുത്തു പറഞ്ഞാണ് പരാതി നല്‍കിയിരുന്നത്. സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രചരണങ്ങള്‍മൂലം തനിക്കും കുടുംബത്തിനും പുറത്തിറങ്ങി നടക്കാനോ പഠനം തുടരാനോ കഴിയാത്ത അവസ്ഥയാണെന്നും പരാതിയിലുണ്ടായിരുന്നു. മൂന്നു ദിവസം മുമ്പാണ് ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ സ്ഥാപന ഉടമ പീഡിപ്പിച്ച സംഭവം പയ്യന്നൂരിലുണ്ടായത്.
യുവതിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്ത സ്ഥാപന ഉടമയെ കോടതി റിമാൻ്റ് ചെയ്തിരുന്നു. അതിജീവിതയുടെ വിവരങ്ങള്‍പോലും രഹസ്യമാക്കി വെക്കണമെന്ന കര്‍ശന നിയമമുള്ളപ്പോഴാണ് സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പ്രചരിപ്പിച്ച സംഭവമുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷനും ഡിവൈ.എഫ്.ഐ.യും രംഗത്തെത്തിയിട്ടുണ്ട്.