അഭിഭാഷകൻ ക്രൂരമായി ബലാത്സംഗം ചെയ്തതായി യുവതി

സ്വന്തം ലേഖകൻ

കാസർകോട്: നിയമ സഹായം അഭ്യർത്ഥിച്ചെത്തിയ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത അഭിഭാഷകനെതിരെയുള്ള പരാതി ഒത്തുതീർക്കാൻ യുവതിക്ക് മേൽ പോലീസിന്റെ സമ്മർദ്ദം. കാസർകോട് കോടതിയിലെ അഭിഭാഷകൻ നിഖിൽ നാരായണനെതിരെ യുവതി നൽകിയ പരാതിയിൽ കാസർകോട് വനിതാ പോലീസ് റജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസ് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരിക്ക് മേൽ സമ്മർദ്ദമുള്ളത്.

ഭർത്താവിൽ നിന്നും വിവാഹ മോചനത്തിനായി നിയമസഹായമഭ്യർത്ഥിച്ച് സമീപിച്ച യുവതിയെ വശത്താക്കി കൂടെ താമസിപ്പിച്ച നിഖിൽ നാരായണൻ യുവതിയുടെ സമ്മതമില്ലാതിരുന്നിട്ടും, അവരെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. വിവാഹിതനായ നിഖിൽ നാരായണൻ ഭാര്യയുമായി അകന്നു കഴിയുകയാണെന്നാണ് വിവരം. അശ്ലീല വെബ്സൈറ്റുകളിലെ ലൈംഗിക വേഴ്ചകൾ കാണുന്ന ശീലമുള്ള അഭിഭാഷകൻ സമാനമായ രീതിയിൽ യുവതിയെ ക്രൂരമായ ലൈംഗിക വേഴ്ചയ്ക്കിരയാക്കിയെന്ന് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

നിഖിൽ നാരായണനെതിരെ യുവതി ബാർ കൗൺസിലിന് നൽകിയ പരാതിയിൽ ബാർ കൗൺസിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കാസർകോട് ബാർ കൗൺസിലിലെ മുതിർന്ന അഭിഭാഷകർ മുതൽ വനിതാ അഭിഭാഷകർ വരെ വഴിവിട്ട രീതിയിൽ ജീവിക്കുന്നവരാണെന്ന വിധത്തിലുള്ള നിഖിൽ നാരായണന്റെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. വനിതാ അഭിഭാഷകരടക്കം രഹസ്യവേഴ്ചയ്ക്കായി മംഗളൂരുവിലേക്ക് പോകാറുണ്ടെന്നാരോപിക്കുന്ന ശബ്ദ സന്ദേശത്തിൽ അവർക്ക് ആകാമെങ്കിൽ തനിക്കും അവിഹിത ബന്ധമാകാമെന്ന് അവകാശപ്പെടുന്നുണ്ട്.

യുവതിയുടെ താമസസ്ഥലത്ത് തല ജാബിറെന്ന ലഹരി മാഫിയ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിനെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും, നടപടി യുണ്ടായിട്ടില്ല. നിഖിൽ നാരായണന്റെ ഓഫീസിൽ ജോലിക്കുണ്ടായിരുന്ന രണ്ട് ജൂനിയർ വനിതാ അഭിഭാഷകരെ ഇപ്പോൾ കോടതിയിൽ കാണാത്തതിലും കാസർകോട്ടെ അഭിഭാഷകർക്കിടയിൽ ചർച്ചയുണ്ട്.

LatestDaily

Read Previous

17കാരി ഗര്‍ഭിണി; സമപ്രായക്കാരനെതിരെ പോക്‌സോ കേസ്

Read Next

ഹണിട്രാപ്പ്; ശ്രുതി ചന്ദ്രശേഖരൻ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു