വക്കീലിനെതിരെ പീഡന പരാതി കൊടുത്ത യുവതിക്ക് ലഹരി മാഫിയയുടെ ഭീഷണി

സ്വന്തം ലേഖകൻ

കാസർകോട്: ഭർത്താവിൽ നിന്നും വിവാഹ മോചനമാവശ്യപ്പെട്ട് നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ അഭിഭാഷകനെതിരെയുള്ള പരാതിയിൽ കാസർകോട് വനിതാ പോലീസ് റജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസ്സിൽ പ്രതിയുടെ അറസ്റ്റ് നീളുന്നു. കാസർകോട്ടെ അഭിഭാഷകനായ നിഖിൽ നാരായണനാണ് വിവാഹമോചനത്തിന് കേസ് കൊടുക്കാനെത്തിയ യുവതിയെ തന്ത്രപൂർവ്വം വശത്താക്കി ഒപ്പം താമസിപ്പിച്ച് ബലാത്സംഗത്തിനിരയാക്കിയത്.

കാസർകോട്ടെ ഫ്ളാറ്റിൽ ഒന്നര വർഷത്തോളം  യുവതിയെ ഉപയോഗിച്ച നിഖിൽ നാരായണൻ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വിവാഹിതനായ നിഖിൽ നാരായണൻ ഭാര്യയുണ്ടെന്ന വിവരം മറച്ചുവെച്ചാണ് യുവതിക്കൊപ്പം താമസിച്ചിരുന്നത്.   നിഖിൽ വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞതോടെ ഒപ്പം താമസിച്ചിരുന്ന പരാതിക്കാരി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

അമിത ലൈംഗികാസക്തി പ്രകടിപ്പിക്കുന്ന നിഖിൽ നാരായണൻ യുവതിയുടെ സമ്മതമില്ലാതിരുന്നിട്ടും, ഇവരെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന് യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. പീഡനം സഹിക്കാതെ വന്നതോടെയാണ്   പോലീസ്സിൽ പരാതി നൽകിയത്. കാസർകോട്ട് ഏറ്റവും കൂടുതൽ ലഹരിക്കേസ്സുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് നിഖിൽ നാരായണൻ. ഇദ്ദേഹത്തിനെതിരെയുള്ള പരാതിയിൽ  കാസർകോട് വനിതാ പോലീസ് ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതിക്ക് ലഹരി മാഫിയ സംഘത്തിന്റെ ഭീഷണിയും വന്നു.

ചൂരി കേന്ദ്രമായി പ്രവർത്തിക്കുന്ന തലജാതി എന്ന പേരിലറിയപ്പെടുന്ന ലഹരി മാഫിയാ സംഘം യുവതിയെ താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയത് ദിവസങ്ങൾക്ക് മുമ്പാണ്. അഭിഭാഷകനെതിരെയുള്ള കേസ്സുമായി  മുന്നോട്ട് പോയാൽ യുവതിയുടെ സഹോദരിയേയും മക്കളെയും  വധിക്കുമെന്നായിരുന്നു ഭീഷണി. യുവതിയെ ആക്രമിക്കാനെത്തിയ സംഘത്തെ പോലീസെത്തിയാണ് ഓടിച്ചുവിട്ടത്. അതിനിടെ, യുവതിയുടെ രഹസ്യഭാഗങ്ങൾ കാണണമെന്നാവശ്യപ്പെടുന്ന അഭിഭാഷകന്റെ ശബ്ദ സന്ദേശം പുറത്തു വന്നിട്ടുണ്ട്.

LatestDaily

Read Previous

ഹൈറിച്ച് എംഡി അറസ്റ്റിൽ – കാസർകോട് ജില്ലയിൽ മാത്രം 5000 നിക്ഷേപകർ പെരുവഴിയിൽ

Read Next

പുഴയിൽ ചാടി മരിച്ച അജീഷിന്റെ 45 ലക്ഷം പോയ വഴിയില്ല