ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാസർകോട്: മധൂർ ഉളിയത്തടുക്കയിൽ പതിനേഴുകാരിയുടെ ആത്മഹത്യയ്ക്ക് കാരണം കാമുകന്റെ മാനസിക പീഡനമെന്ന് കണ്ടെത്തി. പെൺകുട്ടിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന വാട്സ്ആപ്പ് ചാറ്റുകൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. ഉളിയത്തടുക്കയിലെ സിയാദിന്റെ മകൾ ജംഷീറയും ചെട്ടുംകുഴി സ്വദേശി ജലുവെന്ന ജലാലും തമ്മിലുള്ള പ്രണയബന്ധമാണ് പെൺകുട്ടിയുടെ ആത്മഹത്യയിൽ കലാശിച്ചത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ജലാൽ രക്ഷിതാക്കളോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു.
കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വിവാഹമുറപ്പിച്ചിരുന്നില്ല. പ്ലസ്്വൺ പഠനം തുടങ്ങിയ ജംഷീറയ്ക്ക് കാമുകന്റെ മാനസിക പീഡനം മൂലം പഠനം നിർത്തി വീട്ടിലിരിക്കേണ്ടി വന്നു. പൊതുചടങ്ങുകൾക്കോ ബന്ധുക്കളുടെ വിവാഹത്തിനോ പോലും വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ജലാൽ ജംഷീറയെ അനുവദിച്ചിരുന്നില്ല. അർദ്ധരാത്രിയും പുലർസമയങ്ങളിലും ജംഷീറയെ നിരന്തരം ഫോണിൽ വിളിച്ച് ജലാൽ ശല്യം ചെയ്തിരുന്നു.
പെൺകുട്ടി ജീവനൊടുക്കിയ ദിവസം ഇരുവരും തമ്മിൽ നടന്ന വാട്സ്ആപ്പ് ചാറ്റിൽ ജലാൽ കാമുകിയായ ജംഷീറയ്ക്ക് ആത്മഹത്യ ചെയ്യേണ്ട രീതി പഠിപ്പിച്ചിരുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെ ജലാൽ വീട്ടിലെത്തുകയും ചെയ്തു. ഇറച്ചിക്കോഴി വാഹനത്തിൽ ജോലിയെടുക്കുന്ന ജലാലാണ് കാമുകിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ആത്മഹത്യ ചെയ്ത ജംഷീറയുടെ മൊബൈൽ ഫോൺ വിശദ പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജലാൽ ഒളിവിലാണ്.