ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: റോഡിലെ അശ്രദ്ധയുടെ രക്തസാക്ഷിയായി ജീവൻ നഷ്ടപ്പെട്ട യുവാവിന്റെ ഹെൽമെറ്റ് ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ. ജൂൺ 29ന് ശനിയാഴ്ച ഉച്ചയ്ക്ക് കെ.എസ്.ടി.പി. സംസ്ഥാന പാതയിൽ ലേറ്റസ്റ്റ് അച്ചുക്കൂടത്തിന് മുൻവശത്തുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട നീലേശ്വരം ചിറപ്പുറം ആലിൻകീലിലെ കിഷോറിന്റെ ഹെൽമെറ്റാണ് അപകട സ്ഥലത്തിന് തൊട്ടടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇപ്പോഴും കിടക്കുന്നത്.
കൊവ്വൽപ്പള്ളിയിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന കാർ ബൈക്കിലിടിച്ച് റോഡിൽ രക്തത്തിൽ കുളിച്ച് കിടന്ന ബൈക്ക് യാത്രക്കാരനായ യുവാവിനെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതെ മൊബൈൽ ഫോണിൽ അപകട ദൃശ്യം ചിത്രീകരിക്കാൻ തിക്കിത്തിരക്കി നിന്നവരടക്കം കിഷോറിന്റെ മരണത്തിന് ഉത്തരവാദികളാണ്.
റോഡപകടത്തിൽ പരിക്കേറ്റ് മൃതപ്രായനായി രക്തത്തിൽ കുളിച്ചു കിടന്ന യുവാവിനെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ കടന്നുപോയ വാഹനങ്ങളുമുണ്ട്. ഏറ്റവുമൊടുവിൽ മനുഷ്യത്വം തീരെ വറ്റിയിട്ടില്ലാത്ത ഒരു ഓട്ടോഡ്രൈവറും രണ്ട് യുവാക്കളും ചേർന്നാണ് യുവാവിനെ കോരിയെടുത്ത് ആശുപത്രിയിലെത്തിച്ചത്. മര്യാദകെട്ട ലോകത്ത് നിന്നും കിഷോർ യാത്രയായെങ്കിലും, കിഷോറിന്റെ ഹെൽമെറ്റ് മാത്രം റോഡരികിൽ അനാഥമായി കിടപ്പുണ്ട്. കിഷോറിന്റെ ജീവനെടുത്ത വാഹനാപകടത്തിൽ കെ.എൽ.60.വി.4599 നമ്പർ കാറോടിച്ചിരുന്ന ആൾക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്തു.