ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണാൻ രാത്രിയിലും രോഗികളുടെ നീണ്ട ക്യൂ. ഇന്നലെ രാത്രി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പതിനഞ്ചോളം രോഗികൾ ഒന്നേകാൽ മണിക്കൂറോളം അത്യാഹിത വിഭാഗത്തിൽ വരിയിൽ നിന്നു.
ഒടുവിൽ നിന്നു ക്ഷീണിച്ച രോഗികളിലൊരാൾ ജില്ലാ മെഡിക്കൽ ഓഫീസറെ ഫോണിൽ വിളിച്ച് വിവരമറിയിച്ച ശേഷമാണ് ഇവരെ പരിശോധിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർമാർ തയ്യാറായത്. രാത്രി ഡ്യൂട്ടിയിൽ ജില്ലാ ആശുപത്രിയിൽ കരാർ ജോലിക്കാരായ സ്ത്രീ ഡോക്ടർമാരാണ് അധികവും ഉണ്ടാകാറുള്ളത്. ഇവർ രോഗികളോട് മാന്യമായി പെരുമാറുന്നില്ലെന്ന ആരോപണവും ശക്തമാണ്.
പാമ്പുകടിയേറ്റ് കഴിഞ്ഞ രാത്രിയിൽ ജില്ലാ ആശുപത്രിയിലെത്തിയ യുവാവിനോട് ആദ്യം പോയി ഒപി ടിക്കറ്റ് എടുക്കാനാണ് സ്ത്രീ ഡോക്ടർ നിർദ്ദേശിച്ചത്. ഒപി ടിക്കറ്റ് കൗണ്ടറിൽ 30 മിനുറ്റ് കാത്തു നിന്നശേഷമാണ് ടിക്കറ്റ് ലഭിച്ചത്. അപ്പോഴേയ്ക്കും പാമ്പുവിഷം രക്തത്തിൽ കയറിയിരുന്നുവെങ്കിലും, ഭാഗ്യത്തിന് യുവാവ് രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഹസീന ഡ്യൂട്ടി കഴിഞ്ഞ് 8-30ന് ആശുപത്രി വിട്ടു.
പകരം ഡോക്ടർ ദയാശ്രീ എത്തിയത് 8-40നാണ്. 9-05 മണിക്കാണ് ഇവർ രോഗികളെ പരിശോധിക്കാൻ തുടങ്ങിയത്. അപ്പോഴേയ്ക്കും പത്തിലധികം രോഗികൾ ക്യൂവിലുണ്ടായിരുന്നു. ഡ്യൂട്ടി ഡോക്ടറുടെ കസേര കാലിയായിക്കിടന്നതിനാൽ, രോഗികൾ പലരും തിരിച്ചുപോവുകയായിരുന്നു. ഡോ. ദയാശ്രീ 8.30ന്റെ രാത്രി ഡ്യൂട്ടിക്കെത്തിയെങ്കിലും ആശുപത്രിയിൽ പ്രദർശിപ്പിച്ച ബോർഡിൽ ഡ്യൂട്ടി ഡോക്ടർ ഹസീനയുടെ പേരാണ് നേരം പുലരും വരെ രോഗികൾ കണ്ടത്.