പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ അറസ്റ്റില്‍

പയ്യന്നൂര്‍: പയ്യന്നൂരില്‍ ക്ലിനിക് നടത്തുന്ന വ്യാജ ഫിസിയോ തെറാപ്പിസ്റ്റ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക് , ഫിറ്റ്‌നസ് ആന്റ് ജിം ഉടമയും പയ്യന്നൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ്  എം.നാരായണൻ കുട്ടിയുടെ മകനുമായ പോലീസ് ക്വാർട്ടേഴ്സിന് സമീപത്തെ ശരത് നമ്പ്യാരെയാണ് 42, പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജ്ജ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഉച്ചക്ക് പഴയ ബസ് സ്റ്റാൻ്റിന് സമീപം പ്രതി നടത്തിവരുന്ന സ്ഥാപനത്തിലാണ് സംഭവം. ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ പയ്യന്നൂരിന് സമീപത്തെ  ഇരുപതുകാരിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ചികിത്സയ്ക്കിടെ മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.  ഇവിടെ നിന്നും പുറത്തിറങ്ങിയ ഉടന്‍ യുവതി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ  മൊഴി രേഖപ്പെടുത്തിയ  പോലീസ് രാത്രിയോടെ ശരത് നമ്പ്യാരെ കസ്റ്റഡിയിലെടുത്തു.

പയ്യന്നൂരിലെ ഉന്നത കോൺഗ്രസ് നേതാവിന്റെ  മകനായ ഇയാള്‍ക്കെതിരെ സമാനമായ പരാതികൾ നേരത്തെയും   ഉയര്‍ന്നിരുന്നു. റോട്ടറി തുടങ്ങിയ സന്നദ്ധ സംഘടനകളിൽ   പ്രവർത്തിച്ച  സ്വാധീനമുപയോഗിച്ച്  ഇയാൾ രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

പ്രക്ഷോഭങ്ങൾക്കിടെ നഗരസഭ മത്സ്യമാർക്കറ്റിൽ എം.പി.യുടെ ഹൈമാസ്റ്റ് വിളക്ക്

Read Next

ക്വാർട്ടേഴ്സ് മുറിയിലെ യുവതിയുടെ മരണം; പോലീസ് അന്വേഷണമാരംഭിച്ചു