ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: ഹൈമാസ്റ്റ് വിളക്കിടപാടിൽ അഴിമതിയാരോപണമുന്നയിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ക്കെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭ രംഗത്തുള്ള പ്പോൾ, സിപിഎം ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ കോട്ടച്ചേരി മത്സ്യമാർക്കറ്റിൽ എം.പി.യുടെ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി.
മത്സ്യമാർക്കറ്റിൽ പുലർച്ചെ 3 മണി മുതൽ ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ മത്സ്യവുമായെത്തുന്നുണ്ട്. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ, മാർക്കറ്റിൽ വ്യാപാരത്തിനെത്തുന്ന ഇടപാടുകാർക്കും മത്സ്യത്തൊഴിലാളികൾക്കും, ഏറെ പ്രയാസമായിരുന്നു. സിപിഎം ഭരിക്കുന്ന മടിക്കൈ പഞ്ചായത്തിലെ പ്രധാന കവലയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അനുവദിച്ച ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കേണ്ടതില്ലെന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം വിവാദമായിരുന്നു.
അതിനിടെ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചതിൽ അന്വേഷണമാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യുടെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. എം.പി. അനുവദിച്ച ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാനുള്ള തൂണിന് വേണ്ട അടിത്തറയുടെ നിർമ്മാണത്തിന് മത്സ്യമാർക്കറ്റിൽ തുടക്കമിട്ടു.