സ്വര്‍ണ്ണക്കടത്ത്–ക്വട്ടേഷൻ ബന്ധം; സി.പി.എം അംഗത്തെ പുറത്താക്കി

പയ്യന്നൂർ: സ്വർണക്കടത്ത്- ക്വട്ടേഷൻ ബന്ധം തെളിഞ്ഞ പാർട്ടി അംഗത്തെ പുറത്താക്കി സി.പി.എം. പെരിങ്ങോം എരമം സെൻട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെയാണ് പാർട്ടി പുറത്താക്കിയത്. പയ്യന്നൂർ കാനായില്‍ സ്വർണ്ണം പൊട്ടിക്കാനെത്തിയ ഇയാളെ നാട്ടുകാർ പിടി കൂടുകയായിരുന്നു. സംഘത്തില്‍ അർജുൻ ആയങ്കിയുമുണ്ടായിരുന്നു വെന്നാണ് വിവരം. ഡി.വൈ.എഫ്.ഐ എരമം സെൻട്രല്‍ മേഖലാ അംഗം കൂടിയാണ് സജേഷ്. രണ്ട് മാസം മുമ്പായിരുന്നു സംഭവം.

പയ്യന്നൂരില്‍ വീടു വളഞ്ഞ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരാണ് പാർട്ടിയില്‍ വിവരമറിയിച്ചത്.  പ്രദേശത്തെ സി.പി.എം. പ്രവർത്തകരുള്‍പ്പെടെയുള്ളവർ ചേർന്നാണ് സ്വർണ്ണക്കടത്തു സംഘത്തെ തടഞ്ഞത്. ആഴ്ചകള്‍ക്കു മുൻപായിരുന്നു സജേഷിന്റെ പുറത്താക്കല്‍ . എന്നാല്‍,സി.പി.എം. വിവരം പുറത്തു വിട്ടിരുന്നില്ല. സ്വർണം പൊട്ടിക്കലുമായുള്ള പാർട്ടി അംഗങ്ങളുടെ ബന്ധം സംബന്ധിച്ച്‌ രാഷ്ട്രീയ ചർച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് പുറത്താക്കിയ വിവരം വെളിപ്പെടുത്തിയത്. ജില്ലയിലെ സി.പി.എം പ്രവർത്തകർക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. ജില്ലാ കമ്മിറ്റി അംഗം മനു തോമസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പാർട്ടി വിട്ടത്

LatestDaily

Read Previous

കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു

Read Next

കിഷോർ പാഞ്ഞടുത്തത് മരണത്തിലേക്ക്; ഇടിച്ച കാറുടമയുടെ സമീപനം മരണവേഗത കൂട്ടി