കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രാജസ്ഥാനിൽ പിടിയിൽ

ഉദുമ : കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ മറുനാടൻ തൊഴിലാളിയായ പ്രതിയെ ബേക്കൽ പോലീസ് രാജസ്ഥാനിൽനിന്നും പിടിച്ചു. മധ്യപ്രദേശ് ഗ്വാളിയർ ജില്ല നിർവാലി വില്ലേജിലെ രാമേശ്വറിന്റെ മകൻ ടോട്ടാരാ മിനെയാണ് 24, നിരന്തരമായ നിരീക്ഷണത്തിനിടയിൽ അറസ്റ്റുചെയ്തത്. സന്ദീപ്ശർമ എന്നയാളെ തൃക്കണ്ണാടുള്ള വാടക ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ടോട്ടാരാമും സുഹൃത്ത് സിക്കന്തർ ഖാനും ചേർന്ന് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ സന്ദീപ് ചികിത്സയിലിരിക്കേ ആശുപത്രിയിൽ മരിച്ചു.

2020 ഫെബ്രുവരി 26-നായിരുന്നു കൊലപാതകം നടന്നത്. ഈ കൊലക്കേസിൽ ഒന്നാംപ്രതിയായ ടോട്ടോ രാം മൂന്ന് മാസം റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മാസങ്ങളോളം ഇയാളുടെ സുഹൃത്തിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജസ്ഥാനിലെ ബാഗുഡയിൽനിന്നും അറസ്റ്റു ചെയ്തത്.കാസർകോട് അഡി. ജില്ലാ സെഷൻസ് കോടതി പ്രതിയെ വീണ്ടും റിമാൻഡുചെയ്തു. ബേക്കൽ എസ്.ഐ. എം.ബാലചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ പി.പ്രമോദ് കാലിക്കടവ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

LatestDaily

Read Previous

കിഷോർ പാഞ്ഞടുത്തത് മരണത്തിലേക്ക്; ഇടിച്ച കാറുടമയുടെ സമീപനം മരണവേഗത കൂട്ടി

Read Next

കാര്യങ്കോട് പുതിയ പാലം തുറന്നു