ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
എഴുപതുകാരി പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരത്തിനൊരുങ്ങുന്നു
സ്വന്തം ലേഖകൻ
പടന്ന: വീട്ടമ്മയുടെ അനുവാദമില്ലാതെ വീട്ടുമതിൽ പൊളിച്ച സിപിഎം ലോക്കൽ സിക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗത്തിനുമെതിരെ പോലീസ്സിൽ പരാതി. ഉദിനൂർ കിനാത്തിലെ തെക്കടവൻ ശാരദയും 70, കുടുംബവും താമസിക്കുന്ന വീടിന്റെ മതിലാണ് സിപിഎം ഉദിനൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സിക്രട്ടറി കെ. ദാമു, സിപിഎം ചെറുവത്തൂർ ഏരിയാ കമ്മിറ്റിയംഗവും ബ്ലോക്ക് പഞ്ചായത്തംഗവുമായ എം. സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊളിച്ചത്. വഴിയില്ലാത്ത കുടുംബത്തിന് വഴിയുണ്ടാക്കാനാണ് സിപിഎം ലോക്കൽ സിക്രട്ടറിയുടെ നേതൃത്വത്തിൽ ശാരദയുടെ വീടിന്റെ മതിൽ അവരുടെ അനുവാദമില്ലാതെ പൊളിച്ചത്.
ശാരദയും അയൽവാസിയായ രഘുവും ചേർന്ന് നിർമ്മിച്ച മതിൽ രഘുവിന്റെ അനുവാദം വാങ്ങിയാണ് പൊളിച്ചു നീക്കിയതെന്ന് സിപിഎം നേതാക്കൾ അവകാശപ്പെടുന്നു. സിപിഎം ലോക്കൽ സിക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്തംഗത്തിനുമെതിരെ നൽകിയ പരാതിയിൽ കേസ്സെടുത്തില്ലെങ്കിൽ, ചന്തേര പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നാണ് ശാരദയുടെ മുന്നറിയിപ്പ്.