വിസ തട്ടിപ്പ്: ദമ്പതികൾക്ക് എതിരെ കേസ്

തളിപ്പറമ്പ: യൂറോപ്പിലെ മാൾട്ടയിലേക്ക് കുടുംബ വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ കേസ്. മൗവ്വഞ്ചേരി മാച്ചേരിയിലെ കെ.വി.അരുണിന്റെ പരാതിയിൽ തൃക്കരിപ്പൂർ കക്കുന്നം സ്വദേശിനി തിരുവോണം നിവാസിൽ ശ്യാമിലി പ്രമോദ്, ഭർത്താവ് പി.വി.പ്രമോദ് കുമാർ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിനാണ് പോലീസ് കേസെടുത്തത്.

പരാതിക്കാരനും ഭാര്യക്കും യൂറോപ്പിലെ മാൾട്ടയിലേക്ക് വിസ വാഗ്ദാനം നൽകി 2022 എപ്രിൽ 5 നും ജൂലായ് 22നുമിടയിലാണ് പ്രതികൾ 7,50,000 രൂപ  കൈപ്പറ്റിയത്. വിസ ശരിയാക്കി തരാത്തതിനെ തുടർന്ന് പണം തിരിച്ചു ചോദിച്ചപ്പോൾ 2, 25,000 രൂപ മാത്രം തിരിച്ചുനൽകുകയും ബാക്കി തുകയായ 5, 25,000 രൂപ തിരിച്ചു നൽകാത്തതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ചക്കരക്കൽ പോലീസിന് നിർദേശം നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Read Previous

ഡെങ്കിപ്പനി മരണം: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രതിസന്ധി

Read Next

ദൃക്സാക്ഷിയില്ലാത്ത മൂന്നാമത്തെ കേസ്സുമായി ഇൻസ്പെക്ടർ ആസാദ്