പ്ലസ്ടു വിദ്യാർത്ഥിനി സ്ക്കൂളിന്റെ ഒന്നാം നിലയിൽ നിന്നും ചാടി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: സ്ക്കൂളിന്റെ ഒന്നാം നിലയിൽ നിന്നും താഴേയ്ക്ക് ചാടിയ പ്ലസ്ടു വിദ്യാർത്ഥിനിയെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ശേഷം രാവണേശ്വരം ഹയർ സെക്കന്ററി സ്ക്കൂളിലാണ് സംഭവം. കൂട്ടുകാരികളോടൊപ്പം ശുചിമുറിയിലേക്ക് പോയ വിദ്യാർത്ഥിനി അപ്രതീക്ഷിതമായി സ്ക്കൂളിന്റെ ഒന്നാം നിലയിലെ പാരപ്പറ്റിൽ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു.

സ്ക്കൂൾ അധികൃതർ വിദ്യാർത്ഥിനിയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. വീഴ്ചയിൽ വിദ്യാർത്ഥിനിയുടെ കാലിന്റെ എല്ലുകൾ ഒടിഞ്ഞുതൂങ്ങി. കാലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് സൂചന. ഒന്നാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടാനൊരുങ്ങിയ വിദ്യാർത്ഥിനിയെ അധ്യാപികമാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും കുട്ടി വഴങ്ങിയില്ല.

വിദ്യാർത്ഥിനി സ്ക്കൂൾ കെട്ടിടത്തിൽ നിന്നും താഴേയ്ക്ക് ചാടാനുണ്ടായ കാരണം വ്യക്തമല്ല. 

LatestDaily

Read Previous

ശ്രുതിയുടെ കെണിയിൽ പോലീസുദ്യോഗസ്ഥരും

Read Next

അപകട സാധ്യതയുള്ള കുന്ന് നഗരസഭ  അധികൃതർ സന്ദർശിച്ചു